മുതലാളിമാരും തൊഴിലാളികളും ഒന്നുപോലെ പാലിക്കേണ്ട തിരുവചനം ഇതാ

മുതലാളിമാരെ ഒഴിവാക്കിക്കൊണ്ട് തൊഴിലാളിമാര്‍ക്കോ തൊഴിലാളിമാരെ ഒഴിവാക്കിക്കൊണ്ട് മുതലാളിമാര്‍ക്കോ ജീവിക്കാനാവില്ല. പരസ്പരപൂരകങ്ങളാണ് ഈ രണ്ടുകൂട്ടരും. അതുകൊണ്ടുതന്നെ രണ്ടുകൂട്ടര്‍ക്കും പരസ്പരസ്‌നേഹവും ആദരവും നന്ദിയും ഉണ്ടായിരിക്കേണ്ടതാണ്. പരസ്പരബന്ധം സുന്ദരമാക്കേണ്ടവരുമാണ്. വിശുദ്ധ ഗ്രന്ഥം മുതലാളിമാരോടും തൊഴിലാളിമാരോടും പറയുന്ന കാര്യങ്ങള്‍ കൃത്യതയോടെ പാലിക്കാന്‍ കഴിയുകയാണെങ്കില്‍ ഇരുകൂട്ടരും തമ്മിലുളള ബന്ധം കൂടുതല്‍ മെച്ചപ്പെടും.അവഗണനയോ ചൂഷണമോ ഇവിടെ ഉണ്ടാവുകയുമില്ല.ബൈബിള്‍ പറയുന്നത് ശ്രദ്ധിക്കൂ:

ദാസന്മാരേ, നിങ്ങളുടെ ലൗകികയജമാനന്‍മാരെ ക്രിസ്‌തുവിനെയെന്നപോലെ ഭയത്തോടും ബഹുമാനത്തോടും ആത്‌മാര്‍ഥതയോടുംകൂടെ അനുസരിക്കണം. മനുഷ്യരെ പ്രീണിപ്പിക്കുന്നവരെപ്പോലെ അവരുടെ കണ്‍മുമ്പില്‍മാത്രം ഇങ്ങനെ പ്രവര്‍ത്തിക്കാതെ, പൂര്‍ണഹൃദയത്തോടെ ദൈവഹിതം അനുവര്‍ത്തിച്ചുകൊണ്ട്‌ ക്രിസ്‌തുവിന്റെ ദാസന്‍മാരായിരിക്കുവിന്‍.മനുഷ്യനുവേണ്ടിയല്ല, കര്‍ത്താവിനുവേണ്ടി എന്നപോലെ സന്‍മനസ്‌സോടെ ശുശ്രൂഷ ചെയ്യണം.

ഓരോരുത്തര്‍ക്കും, സ്വതന്ത്രനോ അടിമയോ ആയിക്കൊള്ളട്ടെ, നല്ല പ്രവൃത്തികള്‍ക്ക്‌ തക്ക പ്രതിഫലം കര്‍ത്താവില്‍നിന്നു ലഭിക്കുമെന്ന്‌ അറിഞ്ഞുകൊള്ളുവിന്‍.യജമാനന്‍മാരേ, നിങ്ങളും ഇതേ രീതിയില്‍ത്തന്നെ ദാസന്‍മാരോടു പെരുമാറുവിന്‍. അവരെ ഭീഷണിപ്പെടുത്തരുത്‌. നിങ്ങളുടെയും അവരുടെയുംയജമാനന്‍ സ്വര്‍ഗത്തിലുണ്ടെന്നും അവിടുത്തേക്കു മുഖംനോട്ടമില്ലെന്നും അറിയുവിന്‍.(എഫേസോസ്‌ 6 :5- 9)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.