ലോകസഭാ തിരഞ്ഞെടുപ്പിന് ഒരുക്കമായി ഫാ. മാത്യു നായ്ക്കംപറമ്പില്‍ തയ്യാറാക്കിയ മാധ്യസ്ഥ പ്രാര്‍ത്ഥനകള്‍


ഭാരതത്തിലെ 130 കോടി ജനങ്ങളെ ഓരോരുത്തരെയും എല്ലാവരെയും യേശുവിന്റെ തിരുരക്തം കൊണ്ട് കഴുകണമേ. പരിശുദ്ധാത്മാവു കൊണ്ട് നിറയ്ക്കണമേ. ദൈവികജ്ഞാനം നല്കണമേ. ലോകസഭാ തിരഞ്ഞെടുപ്പിനെ വിജയകരമായി നേരിടുവാന്‍ കഴിവും കൃപയും നല്കണമേ.

യേശുവേ നന്ദി യേശുവേ സ്തുതി

130 കോടി ജനങ്ങളുടെ കാവല്‍മാലാഖമാരേ, രാത്രിയും പകലും ഓരോരുത്തര്‍ക്കും നല്കുന്ന സംരക്ഷണത്തിന് നന്ദി പറയുന്നു. ആസന്നമായ ലോകസഭാതിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് സന്ദേശവും വെളിപെടുത്തലും ഓരോ വ്യക്തികള്‍ക്കും നല്കണമേ.

യേശുവേ നന്ദി, യേശുവേ സ്തുതി

മിഖായേല്‍ മാലാഖയും സ്വര്‍ഗ്ഗീയ സൈന്യവും നവവൃന്ദമാലാഖമാരും 2019 ലെ ലോകസഭ തിരഞ്ഞെടുപ്പിന്റെ എല്ലാ മേഖലകളുടെയും മേല്‍ അധികാരവും നിയന്ത്രണവും ഏറ്റെടുക്കട്ടെ.

യേശുവേ നന്ദി യേശുവേ സ്തുതി

തിരഞ്ഞെടുക്കപ്പെടുവാനുള്ള 543 എംപിമാരെയും പുതിയ പ്രധാനമന്ത്രി, ക്യാബിനറ്റ് മന്ത്രിമാര്‍, സഹമന്ത്രിമാര്‍ തുടങ്ങിയവരെയും യേശുവിന്റെ തിരുരക്തം കൊണ്ട് കഴുകണമേ. പരിശുദ്ധാത്മാവിനാല്‍ നിറയ്ക്കണമേ

യേശുവേ നന്ദി സ്തുതി ഹല്ലേലൂയ്യ

ലോകസഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നുള്ള 5 വര്‍ഷത്തെ രാജ്യഭരണത്തിലും തിന്മ പ്രവര്‍ത്തിക്കാന്‍ സാത്താന്‍ ഒരുക്കുന്നവരെ തിരുരക്തത്തില്‍ കഴുകണമേ. എല്ലാ തിന്മയില്‍ നിന്നും സ്വതന്ത്രമാക്കണമേ.

യേശുവേ നന്ദി സ്തുതി ഹല്ലേലൂയ്യ

കാഴ്ചവയ്പു പ്രാര്‍ത്ഥന

ഇന്നേ ദിവസം ലോകമെമ്പാടും സമര്‍പ്പിക്കുന്ന എല്ലാ ദിവ്യബലികളും ജപമാലകളും ഉപവാസം, പരിത്യാഗങ്ങള്‍ ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ അനുഗ്രഹത്തിനായി പിതാവായ ദൈവത്തിന് കാഴ്ചവയ്ക്കുന്നു.

ദൈവമേ നന്ദി സ്തുതി ഹല്ലേലൂയ്യമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.