മാതാപിതാക്കളേ മക്കളെ അനുഗ്രഹിക്കാന്‍ നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് യോഗ്യത?

ദൈവത്തില്‍ നിന്ന് സമ്മാനം കിട്ടാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനകളോ ആഗ്രഹങ്ങളോ ഒക്കെയാണ് അനുഗ്രഹങ്ങള്‍ എന്ന് പറയാം. ഒരാളെ നാം അനുഗ്രഹിക്കുമ്പോള്‍ അതാണ് ലക്ഷ്യമാക്കുന്നത്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെയെന്നാണ് ഓരോ തവണയും നാം മറ്റൊരാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത്. വൈദികന്റെയും മറ്റും ആശീര്‍വാദങ്ങളെ ദൈവത്തില്‍ നിന്നുള്ള അനുഗ്രഹം പ്രാപിക്കലുകളായാണ് നാം കരുതുന്നത്. എന്നാല്‍ മക്കളെ അനുഗ്രഹിക്കാന്‍ ഏറ്റവും ഉചിതമായ വ്യക്തികള്‍ അവരുടെ മാതാപിതാക്കള്‍തന്നെയാണ്.

മക്കളുടെ ജീവിതത്തില്‍ അസാധാരണമായ സ്ഥാനമുള്ളവരാണ് അവര്‍. മക്കള്‍ അനുഗ്രഹിക്കപ്പെടണം എന്നാണ് മാതാപിതാക്കള്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതു മുഴുവന്‍. അതുകൊണ്ടുതന്നെ മക്കളെ അനുഗ്രഹിക്കാന്‍ ഏറ്റവും അര്‍ഹതയും യോഗ്യതയും ഉളളത് മാതാപിതാക്കള്‍ക്ക് തന്നെയാണ്. മക്കളുടെ തലയില്‍ കൈകള്‍ വച്ച് ദിവസവും ഇങ്ങനെ പറയുക. ഈശോ നിന്നെ അനുഗ്രഹിക്കട്ടെ.
മാതാപിതാക്കളുടെ ഈ വാക്കുകള്‍ അനുഗ്രഹമായി മക്കളുടെ ജീവിതത്തില്‍ പറന്നിറങ്ങുക തന്നെ ചെയ്യും.

മരിയൻ പത്രത്തിലെ വാർത്തകൾ ദിവസവും നിങ്ങളുടെ whatsapp ൽ ലഭിക്കുവാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Ibbum2MdPtt5Y8tkOvglng



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.