കഷ്ടതയുടെ നാളുകളില്‍ കര്‍ത്താവില്‍ നിന്ന് രക്ഷനേടാന്‍ ഇതാണ് മാര്‍ഗ്ഗം

സുഖസമൃദ്ധിയിലും സന്തോഷത്തിലും ജീവിച്ചുവരുമ്പോഴായിരിക്കും അപ്രതീക്ഷിതമായദുരന്തങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവരുന്നത്. എന്തു ചെയ്യണമെന്നറിയാതെ നാം പകച്ചുനിന്നുപോകും. ഒന്നിനു പുറകെ ഒന്നായി കഷ്ടപ്പാടുകള്‍ ജീവിതത്തിലേക്ക് കടന്നുവരും. എന്നാല്‍ ഇത്തരം അവസ്ഥകളിലും നാം വിഷമിക്കേണ്ടതില്ല. കാരണം എന്താണെന്നല്ലേ കര്‍ത്താവ് നമ്മെ രക്ഷിക്കും. പക്ഷേ അതിനൊരു ന്യായീകരണമുണ്ട്. അല്ലെങ്കില്‍ കര്‍ത്താവ് നമ്മെ രക്ഷിക്കാന്‍ വരണമെങ്കില്‍ നാം ഒരു കാര്യം ചെയ്യേണ്ടതുണ്ട്. അതാണ് സങ്കീര്‍ത്തനം 41: 1 ല്‍ പറയുന്നത്. ദരിദ്രരോട് ദയ കാണിക്കുന്നവന്‍ ഭാഗ്യവാന്‍. കഷ്ടതയുടെനാളുകളില്‍ അവനെ കര്‍ത്താവ് രക്ഷിക്കും.

അതെ ദരിദ്രരോട് ദയ കാണിക്കുക. നമ്മുടെ തന്നെ കഷ്ടതയുടെ നാളുകളില്‍ കര്‍ത്താവ് നമ്മുടെ രക്ഷയ്‌ക്കെത്തണമെങ്കില്‍ അതേയുള്ളൂ മാര്‍ഗ്ഗം. കര്‍ത്താവ് ഇങ്ങനെ രക്ഷയ്ക്ക് വരുമ്പോള്‍ സംഭവിക്കുന്ന മറ്റ് ഫലങ്ങളെക്കുറിച്ചും സങ്കീര്‍ത്തനം തുടര്‍ന്നു പറയുന്നുണ്ട്.

കര്‍ത്താവ് അവനെ പരിപാലിക്കുകയും അവന്റെ ജീവന്‍ സംരക്ഷിക്കുകയും ചെയ്യും. അവന്‍ ഭൂമിയില്‍ അനുഗ്രഹീതനായിരിക്കും. അവിടന്ന് അവനെ ശത്രുക്കള്‍ക്ക് വിട്ടുകൊടുക്കുകയില്ല. കര്‍ത്താവ് അവന് രോഗശയ്യയില്‍ ആശ്വാസം പകരും. അവിടുന്ന് അവന് രോഗശാന്തി നല്കും.
ഈ വാക്കുകളില്‍ വിശ്വസിച്ച് നമുക്ക് ദരിദ്രരെ കഴിവതുപോല്‍ സഹായിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.