കത്തോലിക്കരെന്ന നിലയില്‍ ഹൃദയത്തില്‍ സമാധാനം എങ്ങനെ നിലനിര്‍ത്താം? ഈ വഴികളൊന്ന് പരീക്ഷിച്ചുനോക്കൂ

എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക് നല്കുന്നുവെന്നാണ് ക്രിസ്തുവിന്റെ വാഗ്ദാനം. എന്നാല്‍ ക്രിസ്തുവിന്റെ സമാധാനത്തില്‍ നിന്ന് എത്രയോ അകലെയാണ് നാം ജീവിക്കുന്നത്. നമ്മുടെ സമാധാനം തകര്‍ക്കപ്പെടുന്നതിന് പലപ്പോഴും ബാഹ്യസാഹചര്യങ്ങളും കാരണമാകുന്നുണ്ട്. ചുറ്റുപാടുകള്‍, രാഷ്ട്രീയസാമൂഹിക അന്തരീക്ഷം…ഇങ്ങനെ പലതും . ഉദാഹരണത്തിന് ചില വാര്‍ത്തകള്‍ വായിക്കുമ്പോള്‍ നമ്മുടെ മനസ്സ് അസ്വസ്ഥമാകാറുണ്ടല്ലോ. ഇങ്ങനെ നമ്മുടേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് മനസ്സ് അശാന്തമാകുമ്പോള്‍ മനസ്സിനെ നേര്‍വഴിക്ക് നയിക്കാനായിട്ടാണ് നാം ശ്രമിക്കേണ്ടത്.

മാധ്യമങ്ങളില്‍ നിന്ന് ആരോഗ്യപരമായ അകലം പാലിക്കുക എന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. സ്മാര്‍ട്ട് ഫോണുകള്‍, കമ്പ്യൂട്ടറുകള്‍, ടാബ്ലറ്റ്, ടെലിവിഷന്‍ എന്നിവയ്‌ക്കെല്ലാം ആളുകള്‍ കൂടുതലായി അടിപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണ് ഇത്. ഇവയെല്ലാം നമുക്കാവശ്യമാണ്. എന്നാല്‍ ഇതിന് ഒരുപരിധിയില്‍ കൂടുതല്‍ അടിമയാകാതിരിക്കുക. മാധ്യമങ്ങളെ നിയന്ത്രിച്ച് ഉപയോഗി്ക്കുക.
ആരാധനകര്‍മ്മങ്ങളിലുള്ള ഭാഗഭാഗിത്വം മനസ്സിന്റെ സമാധാനം നിലനിര്‍ത്താന്‍ സഹായകരമാണ്. വിശ്വാസപരമായ ജീവിതം സാക്ഷ്യജീവിതം കൂടിയാണ്.

ആരോഗ്യപരമായ സംഭാഷണം നടത്തുക, മോശപ്പെട്ട വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക. ഇവയും ഹൃദയസമാധാനത്തിന് അത്യാവശ്യമാണ് ചില ചീത്തവാക്കുകള്‍ പറഞ്ഞതോര്‍ത്തും കേട്ടതോര്‍ത്തും മനസ്സ് അസ്വസ്ഥമാകാറില്ലേ?
രാഷ്ട്രീയപരമായ ആഭിമുഖ്യങ്ങള്‍ നല്ലതുതന്നെ.

എങ്കിലും അവയെ അവയായിത്തന്നെ കാണുക. ഞായറാഴ്ചകള്‍ ദൈവത്തിന് വേണ്ടി നീക്കിവയ്ക്കുക, അവയെ ഒരിക്കലും ലൗകികകാര്യങ്ങള്‍ക്കായി വിനിയോഗിക്കാതിരിക്കുക.

ഇങ്ങനെ ചെറുതും വലുതുമായ അനേകം കാര്യങ്ങളിലൂടെ മനസ്സമാധാനം തകര്‍ക്കപ്പെടാതിരിക്കാന്‍ നമുക്ക് ജാഗരൂകരാകാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.