വൈദികര്‍ എന്തുകൊണ്ടാണ് വാര്‍ഷികധ്യാനത്തില്‍ പങ്കെടുക്കേണ്ടത്?

വികാരിയച്ചനുള്‍പ്പടെ നമ്മുക്ക് പരിചയത്തിലുള്ള പല വൈദികരും വാര്‍ഷികധ്യാനത്തില്‍ പങ്കെടുക്കുന്നവരാണെന്ന് നമുക്കറിയാം. അത് കേള്‍ക്കുമ്പോള്‍ നമ്മളില്‍ ചിലര്‍ക്ക് തോന്നിയേക്കാം, അച്ചന്മാരെന്തിനാണ് വാര്‍ഷികധ്യാനത്തില്‍ പങ്കെടുക്കുന്നത്? അവര്‍ ആത്മീയമായി ഉയര്‍ന്ന നിലയില്‍ കഴിയുന്നവരല്ലേ, അവര്‍ക്ക് അതുകൊണ്ട് എന്തെങ്കിലും ആവശ്യമുണ്ടോ? പക്ഷേ കാനന്‍ നിയമത്തില്‍ അനുശാസിക്കുന്നഒന്നാണ് വൈദികരുടെ വാര്‍ഷികധ്യാനം.

സന്യാസിനികള്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍ എന്നിവരും വാര്‍ഷികധ്യാനത്തില്‍ പങ്കെടുക്കേണ്ടതുണ്ട്. വൈദികരുടെ വാര്‍ഷികധ്യാനം വിശുദ്ധ ഗ്രന്ഥാധിഷ്ഠിതവും കൂടിയാണ്. തന്റെ ശിഷ്യന്മാരില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും വേര്‍പെട്ട് നാല്പതുദിവസത്തോളം ഏകാന്തതയിലും പ്രാര്‍ത്ഥനയിലും ഈശോ ചെലവഴിച്ചതായി ലൂക്കായുടെ സുവിശേഷത്തില്‍ നാം വായിക്കുന്നുണ്ട്.

ഈയൊരു അടിസ്ഥാനത്തില്‍ നിന്നാണ് വൈദികരുടെ വാര്‍ഷികധ്യാനത്തിനും രൂപം നല്കിയിരിക്കുന്നത്. ധ്യാനം പ്രധാനപ്പെട്ടതാണ്. ആത്മീയമായി അവര്‍ കൂടുതല്‍ ചാര്‍ജ് ചെയ്യപ്പെടുകയാണ് ഇതിലൂടെ ചെയ്യുന്നത്.

വാര്‍ഷികധ്യാനത്തിന് പോകുന്ന വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഇടവകക്കാരും ബാധ്യസ്ഥരാണ്. കാരണം വൈദികന്റെ ആത്മീയനിലവാരമാണ് ഇടവകയുടെ ആത്മീയപുരോഗതി നിശ്ചയിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.