സ്വന്തം ദേശത്ത് സ്ഥിരമായി ജീവിക്കാന്‍ കഴിയാതെ വിഷമിക്കുന്നവരാണോ.. ? നിങ്ങള്‍ക്കായി ഇതാ ഈ വചനം

അലച്ചിലിലൂടെ കഴിയാന്‍ വിധിക്കപ്പെടുന്ന ഒരുപാടു മനുഷ്യരുണ്ട് നമുക്കു ചുറ്റിനും. ഒരിടത്തും സ്ഥിരതയില്ലാത്തവര്‍. സ്വന്തം ചുവടുകള്‍ ഉറപ്പിക്കാന്‍ കഴിയാതെ പോകുന്നവര്‍. വലിയ വലിയ സ്വപ്‌നങ്ങളുമായി ഏതെങ്കിലും ദേശത്ത്,വിദേശത്തോ സ്വദേശത്തോ ജോലിക്കായി ചെല്ലുന്നവര്‍, ജീവിതം അവിടെ സെറ്റിലായിരിക്കും എന്ന് കരുതുന്നതിനിടയില്‍ വീണ്ടും മറ്റൊരിടത്തേക്കുള്ള പറിച്ചുനടീല്‍.

അവിടെ ചെന്ന് വീണ്ടും ഒന്നില്‍ നിന്നുള്ള തുടക്കം. അപ്പോഴേയ്ക്കും ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മറ്റൊരിടത്തേക്കുള്ള സ്ഥലംമാറ്റം. ഇങ്ങനെ നിരവധിയായപ്രശ്‌നങ്ങള്‍ നേരിടുന്ന ധാരാളം പേര്‍ നമുക്കിടയിലുണ്ട്. അവരെല്ലാം വിശ്വാസത്തോടെ പറഞ്ഞുപ്രാര്‍ത്ഥിക്കേണ്ട ഒരു തിരുവചനമാണ് ഇത്.

അവര്‍ക്ക് നന്മ ചെയ്യുന്നതില്‍ ഞാന്‍ സന്തോഷിക്കും. പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും കൂടെ ഞാന്‍ അവരെ ഈ ദേശത്ത് നട്ടുവളര്‍ത്തും.( ജെറമിയ 32:41)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.