മറിയത്തിന്റെ വിവാഹവാര്‍ത്ത അറിഞ്ഞപ്പോള്‍ യൗസേപ്പിതാവിന്റെ പ്രതികരണം എന്തായിരുന്നുവെന്ന് അറിയാമോ?

മറിയത്തിന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ദേവാലയത്തില്‍ നടക്കുന്നവിവരം അറിഞ്ഞ നിമിഷത്തില്‍ ജോസഫ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നുവത്രെ. “ഓ അതിനായി തിരഞ്ഞെടുക്കപ്പെടുന്നവന്‍ എത്രയോ സൗഭാഗ്യവാനായിരിക്കും! “

ദാവീദ് ഗോത്രക്കാരനായ താനും അവിടെ എത്തിച്ചേരേണ്ടതുണ്ടെന്ന് പിന്നീടാണ് അവന്‍ മനസ്സിലാക്കിയത്. എങ്കിലും താന്‍ ഒരിക്കലും അവള്‍ക്കായി തിരഞ്ഞെടുക്കപ്പെടുകയില്ലെന്നായിരുന്നു ജോസഫ് കരുതിയിരുന്നത്. കാരണം മറിയത്തെ അനുകരിച്ച് താന്‍ ബ്രഹ്മചര്യം എടുത്ത വ്യക്തിയാണ് എന്നതു തന്നെ.

മറിയത്തിന്റെ ഭര്‍ത്താവിനെ തിരഞ്ഞെടുക്കാനുള്ള ദിനത്തിന്റെ തലേരാത്രി മാലാഖ പ്രത്യക്ഷപ്പെട്ടാണ് ജോസഫിനെ അക്കാര്യം അറിയിക്കുന്നത്.
ദൈവം നിനക്ക് നല്കിയിരിക്കുന്ന ദാനമാണ് മറിയമെന്നാണ് മാലാഖ പറഞ്ഞത്. “അവളുടെ ശുദ്ധതയുടെ കാവല്‍ക്കാരന്‍ നീയായിരിക്കും. അവളെ ആഴത്തില്‍ സ്‌നേഹിക്കുക. കാരണം ദൈവത്തിന്റെ ഹൃദയത്തിന്റെ ആനന്ദമാണ് അവള്‍. അവള്‍ സൃഷ്ടികളില്‍ ഏറ്റവും പൂര്‍ണ്ണതയുള്ളതും ഏറ്റവും പ്രിയപ്പെട്ടതുമാണ്. അവളെ പോലെ ലോകത്തില്‍ ആരും ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല.”

ഒര ു വെള്ളരിപ്രാവിനെ ജോസഫിന്റെ കൈയില്‍ കൊടുത്തതിന് ശേഷമാണ് മാലാഖ മടങ്ങിപ്പോയതും.
( അവലംബം: യൗസേപ്പിതാവിന്റെ ആത്മീയജീവിതത്തിലൂടെ)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.