സ്വര്‍ഗ്ഗത്തിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് പറഞ്ഞ ബെനഡിക്ട് പതിനാറാമന്റെ വാക്കുകള്‍ കണ്ണീരോടെ അനുസ്മരിച്ച് പേഴ്‌സണല്‍ സെക്രട്ടറി

മ്യൂണിച്ച്: അ്ത് പറയുമ്പോള്‍ ആര്‍ച്ച് ബിഷപ് ജോര്‍ജ് ഗ്വാന്‍സ്വെയന്‍ അക്ഷരാര്‍ത്ഥത്തില്‍ കരയുകതന്നെയായിരുന്നു. സ്ഥലം മ്യൂണിച്ചിലെ നിഫെന്‍ബര്‍ഗ് പാലസ്.ജോസഫ് റാറ്റ്‌സിംഗര്‍ ഫൗണ്ടേഷന്റെ കീഴില്‍ പോപ്പ് എമിരത്തൂസ്‌ബെനഡിക്ട് പതിനാറാമന്റെ 95 ാം ജന്മദിനം ആഘോഷിക്കുന്ന ചടങ്ങില്‍ പങ്കെടുത്തുസംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ് ജോര്‍ജ്. പോപ്പ് ബെനഡിക്ട് പതിനാറാമന്റെ പേഴ്‌സനല്‍ സെക്രട്ടറിയാണ് ആര്‍ച്ച്ബിഷപ് ജോര്‍ജ്.

തന്റെ സ്വര്‍ഗ്ഗയാത്രയെക്കുറിച്ച് ബെനഡിക്ട് പതിനാറാമന്‍ പറഞ്ഞ വാക്കുകള്‍ അനുസ്മരിക്കവെയാണ് ആര്‍ച്ച്ബിഷപ്പിന്റെ കണ്ണ് നിറഞ്ഞത്. ഇപ്പോള്‍ താമസിക്കുന്ന മാത്തര്‍ എക്ലേസിയ ആശ്രമത്തില്‍ നിന്ന്‌സ്വര്‍ഗ്ഗീയകവാടം വരെയുള്ള യാത്ര ഇത്രയും ദീര്‍ഘമായിരിക്കുമെന്ന് താന്‍ കരുതിയിരുന്നില്ല എന്നാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ അന്ന് പറഞ്ഞത്.

ഏപ്രില്‍ 16 നായിരുന്നു പാപ്പായുടെ 95 ാം പിറന്നാള്‍. 2013 ഫെബ്രുവരി 28 നായിരുന്നു ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പദവി രാജിവച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.