മാര്‍പാപ്പ- നരേന്ദ്രമോദി; ചരിത്രപ്രധാനമായ ആ കൂടിക്കാഴ്ച ശനിയാഴ്ച

വത്തിക്കാന്‍ സിറ്റി: ചരിത്രപ്രധാനമായ ആ കൂടിക്കാഴ്ച ശനിയാഴ്ച നടന്നേക്കുമെന്ന് തീരുമാനമായി. ഫ്രാന്‍സിസ് മാര്‍പാപ്പയും നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ച ശനിയാഴ്ച റോമില്‍ നടക്കും. വത്തിക്കാന്‍ ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം.രാവിലെ 8.30 നായിരിക്കും കൂടിക്കാഴ്ച. അരമണിക്കൂര്‍ സമയമാണ് അനുവദിച്ചിരിക്കുന്നത്.

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റോമിലെത്തുന്ന നരേന്ദ്രമോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സൂചനയുണ്ടായിരുന്നു. എന്നാല്‍ പ്രസ്തുത കണ്ടുമുട്ടലിനെക്കുറിച്ച് ഔദ്യോഗികവൃത്തങ്ങളില്‍ നിന്ന് സ്ഥിരീകരണം ലഭിക്കാതിരുന്നതുകൊണ്ട് കൂടിക്കാഴ്ചയെക്കുറിച്ച് അവ്യക്തത നിലനില്ക്കുന്നുണ്ടായിരുന്നു. കെസിബിസിയും കൂടിക്കാഴ്ച ശനിയാഴ്ച നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

സുപ്രധാനവും ചരിത്രപ്രധാനവുമായ കൂടിക്കാഴ്ചയായിരിക്കും ഇതെന്നാണ് പൊതു നിഗമനം. അതുകൊണ്ടുതന്നെ ലോകം മുഴുവന്‍ ആകാംക്ഷയോടെയാണ് ഈ കൂടിക്കാഴ്ചയെ നോക്കിക്കാണുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.