വിശുദ്ധ കുര്‍ബാന ഭക്തിപൂര്‍വ്വം സ്വീകരിക്കുന്നവര്‍ക്ക് ലഭിക്കുന്ന അനുഗ്രഹങ്ങള്‍ ഇവയാണ്

അത്യൂത്കൃഷ്ടവും അതിവിശിഷ്ടവുമായ ഈ കൂദാശ ആത്മശരീരങ്ങളുടെ രക്ഷയും സമസ്ത ആത്മീയരോഗങ്ങളുടെയും ഔഷധവുമാണ്. അതിന്റെ ശക്തിയാല്‍ ദുര്‍ഗുണങ്ങള്‍ നിര്‍മ്മൂലമാക്കപ്പെടും. ദുര്‍മോഹങ്ങള്‍ നിഗ്രഹിക്കപ്പെടും. പ്രലോഭനങ്ങളെ ജയിച്ചടക്കും. അവ കുറയും.മഹാനുഗ്രഹങ്ങള്‍ നിരന്തരം ലഭിക്കും. ലഭിച്ചിട്ടുള്ള പുണ്യം വര്‍ദ്ധിക്കും. വിശ്വാസം സ്ഥിരീകരിക്കപ്പെടും. പ്രത്യാശ ദൃഢമാകും. സ്‌നേഹം ഉജ്ജ്വലിച്ചു വര്‍ദ്ധമാനമാകുകയും ചെയ്യും.( ക്രിസ്ത്വാനുകരണം)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.