ഈശോയുടെ കാലഘട്ടത്തിലുണ്ടായിരുന്ന വിവിധ യഹൂദഗ്രൂപ്പുകളെക്കുറിച്ച് അറിയാമോ?

ഇന്നത്തെ ക്രിസ്തുമതംപോലെ ഈശോയുടെ കാലഘട്ടത്തിലെ യഹൂദമതം വിഭജിതമായിരുന്നു. ഫരിസേയര്‍, സദുക്കായര്‍, എസ്സീനികള്‍, ഹെറോദിയന്‍ പക്ഷക്കാര്‍, തീക്ഷ്ണമതികള്‍, ഉ്ന്നതപുരോഹിതര്‍, മുഖ്യപുരോഹിതന്മാര്‍,പുരോഹിതന്മാര്‍, ലേവായര്‍, നിയമഞ്ജര്‍, ശ്രേഷ്ഠന്മാര്‍ എന്നിങ്ങനെയായിരുന്നു ഈ ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നത്.

ഹീബ്രുഗ്രന്ഥങ്ങളും പാരമ്പര്യങ്ങളുമനുസരിച്ച് കര്‍ശനമായി സാബത്ത് ദിനത്തില്‍ വിശ്രമിക്കാനും ശുദ്ധീകരണകര്‍മ്മങ്ങള്‍ ആചരിക്കാനും ദശാംശം നല്കാനും ഭക്ഷണത്തില്‍ നിയന്ത്രണംപാലിക്കാനും നിഷ്‌ക്കര്‍ഷിച്ചവരായിരുന്നു ഫരിസേയര്‍. തോറായിലെ നിയമങ്ങള്‍ മാനിച്ചിരുന്നവരായിരുന്നു സദുക്കായര്‍.

എന്നാല്‍ അവര്‍ പുതിയ പാരമ്പര്യങ്ങള്‍ കണക്കിലെടുത്തിരുന്നില്ല. ഹെറോദ് അന്തിപ്പാസിന്റെ ഭരണകൂട നയങ്ങളെയും ഹെറോദിയന്‍ ഭരണത്തെയുംപിന്താങ്ങിയിരുന്ന വിഭാഗക്കാരായിരുന്നു ഹെറോദിയന്‍ പക്ഷക്കാര്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.