പതിവായി എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട്. പ്രാര്‍ത്ഥിക്കാന്‍ സമയമില്ല. മൊബൈല്‍ നോക്കാനും സോഷ്യല്‍ മീഡിയായില്‍ കുത്തിക്കുറിക്കാനും ലൗകികജീവിതത്തിന്റെ സുഖഭോഗങ്ങള്‍ക്ക് പിന്നാലെ പായാനും തെല്ലും സമയക്കുറവ് അനുഭവിക്കാത്ത നമുക്ക്, പ്രാര്‍ത്ഥിക്കാന്‍ മാത്രം സമയമില്ലെന്ന് പറയുന്നത് ഒരു ഒഴികഴിവല്ലേ..
എല്ലാ നന്മകളുടെയും കാരണക്കാരനായ ദൈവത്തോടുള്ള കൃതജ്ഞതാലംഘനമല്ലേ. ഇനി ഒട്ടും സമയമില്ലാത്തവരാണെങ്കില്‍ തന്നെ വെറും രണ്ടു മിനിറ്റ് നേരം പ്രാര്‍ത്ഥനയ്ക്കായി നീക്കിവയ്ക്കാന്‍ കഴിയില്ലേ. അങ്ങനെയുള്ളവരുടെ ദിവസം തുടങ്ങുന്നത് ഈ പ്രാര്‍ത്ഥനയോടെയാകട്ടെ.സങ്കീര്‍ത്തനം 95 ആണ് ഇവിടെ ഉദ്ദേശിക്കുന്നത്. കര്‍ത്താവിനെസ്തുതിക്കാം എന്ന ശീര്‍ഷകത്തില്‍ രചിക്കപ്പെട്ട ഈ സങ്കീര്‍ത്തനം തുടങ്ങുന്നത് ഇങ്ങനെയാണ്.
വരുവിന്‍ നമുക്ക് കര്‍ത്താവിന് സ്‌തോത്രമാലപിക്കാം. നമ്മുടെ ശിലയെ സന്തോഷപൂര്‍വ്വം പാടിപ്പുകഴ്ത്താം.
ദൈവത്തെ സ്തുതിച്ചുകൊണ്ട് ദിവസമാരംഭിക്കാന്‍ ഈ സങ്കീര്‍ത്തനഭാഗം ഏറെ സഹായകരമാണ്. അതുകൊണ്ട് എല്ലാ പ്രഭാതവും തുടങ്ങുന്നത് ഈ സങ്കീര്‍ത്തനത്തോടെയാവട്ടെ. വെറും രണ്ടുമിനിറ്റല്ലേ നമുക്ക് ഇതിനാവശ്യമുളളൂ?