മരണദിവസം അനുഗ്രഹീതനാകണോ..വചനം പറയുന്നത് കേള്‍ക്കൂ

ഈ ലോകത്തിലെ സകലവിധ സുഖസൗകര്യങ്ങളും അനുഭവിച്ചാലും എത്രയധികം സമ്പത്ത് വാരിക്കൂട്ടിയാലും എസ്റ്റേറ്റുകളും മണിമാളികകളുംസമ്പാദിച്ചാലും മരണസമയത്ത് സ്വസ്ഥതയോടും സമാധാനത്തോടും കൂടി മരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവകൊണ്ടെന്ത് പ്രയോജനം?സമാധാനപൂര്‍വ്വമായ മരണമാണ്,സന്തോഷത്തോടെയുള്ള മരണമാണ് ഒരു വ്യക്തിക്ക് ഈ ജീവിതത്തില്‍ കിട്ടാവുന്നതില്‍ വച്ചേറ്റവും വലുത്. പക്ഷേ ഇങ്ങനെയൊരു മരണം നമുക്കുണ്ടാകണമെങ്കില്‍ നാം എന്തു ചെയ്യണം?

പ്രഭാഷകന്‍ 1:13 പറയുന്നത് പ്രകാരം കര്‍ത്താവിനെ ഭയപ്പെടുകയാണ് അതിനുള്ള ഏക പോംവഴി. കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ ഒരിക്കലും കര്‍ത്താവ് പറഞ്ഞതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയില്ല ,ജീവിക്കുകയില്ല, നീതിബോധവും സത്യസന്ധതയും പുലര്‍ത്തിക്കൊണ്ടുള്ള ജീവിതമായിരിക്കും അവരുടേത്. അത്തരക്കാരാണ് മരണസമയത്ത് അനുഗ്രഹിക്കപ്പെടുന്നത്. പ്രഭാഷകന്‍ പറയുന്നത് ഇങ്ങനെയാണ്:

കര്‍ത്താവിനെ ഭയപ്പെടുന്നവന്റെ അവസാനം ശുഭമായിരിക്കും. മരണദിവസം അവന്‍ അനുഗ്രഹീതനാകും.

അതെ, നമുക്ക് കര്‍ത്താവിനെ ഭയപ്പെട്ട് ജീവിക്കാം. അങ്ങനെ നമ്മുടെ അവസാനം ശുഭകരമാക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.