യാക്കോബിനെ പോലെ വാശിപിടിച്ച് ദൈവകരുണയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ ഇതാ ഒരു പ്രാര്‍ത്ഥന

എന്നെ അനുഗ്രഹിക്കാതെ നിന്നെ ഞാന്‍ വിടുകയില്ല എന്ന് ദൈവദൂതനോട് വാശിപിടിച്ച് അനുഗ്രഹം വാങ്ങിയ യാക്കോബിനെ നമുക്കെങ്ങനെയാണ് മറക്കാന്‍ കഴിയുക? ദൈവകരുണയ്ക്കുവേണ്ടി യാചിക്കേണ്ടിവരുമ്പോള്‍ ഈ യാക്കോബിനെ മാതൃകയാക്കാന്‍ നാം ഒരിക്കലും മടിക്കരുത്. കാരണം നമുക്ക് ദൈവകൃപ അത്രത്തോളം ആവശ്യമാണ്. ദൈവകൃപയിലാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങളും. ദൈവകൃപയില്ലെങ്കില്‍ , കാരുണ്യമില്ലെങ്കില്‍ നമ്മുടെ ജീവിതങ്ങള്‍ക്ക് എന്തുവില?

കരുണയ്ക്കുവേണ്ടിയുള്ള നമ്മുടെ യാചനയില്‍ സങ്കീര്‍ത്തനം 123 നമ്മുടെ പ്രാര്‍ത്ഥനയായി മാറേണ്ടതാണ്. കരുണയ്ക്കുവേണ്ടി കാത്തിരിക്കുന്നു എന്നാണ് ഈ അധ്യായത്തിന്റെ പേരുതന്നെ.

സ്വര്‍ഗ്ഗത്തില്‍ വാഴുന്നവനേ അങ്ങിലേക്ക് ഞാന്‍ കണ്ണുകളുയര്‍ത്തുന്നു. ദാസന്മാരുടെ കണ്ണുകള്‍ യജമാനന്റെ കൈയിലേക്കെന്നപോലെ, ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ കൈയിലേക്കെന്നപോലെ.. ഞങ്ങളുടെ ദൈവമായ കര്‍ത്താവിന് ഞങ്ങളുടെ മേല്‍ കരുണ തോന്നുവോളം ഞങ്ങളുടെ കണ്ണുകള്‍ അവിടുത്തെ നോക്കിയിരിക്കുന്നു. ഞങ്ങളോട് കരുണ തോന്നണമേ. കര്‍ത്താവേ ഞങ്ങളോട് കരുണ തോന്നണമേ. എന്തെന്നാല്‍ ഞങ്ങള്‍ നിന്ദനമേറ്റ് മടുത്തു.

ഈ സങ്കീര്‍ത്തനഭാഗങ്ങള്‍ നമുക്ക് ഏറ്റുചൊല്ലി പ്രാര്‍ത്ഥിക്കാം. ദൈവം നമ്മുടെ മേല്‍ കരുണയൊഴുക്കുക തന്നെ ചെയ്യും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.