വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകത എന്താണ്?

ഈ നൂറ്റാണ്ടില്‍ ഒരു വൈദികനായിരിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഏതുരീതിയിലും വഴിതെറ്റാനുളള സാധ്യതകള്‍ അവരുടെമുമ്പിലുണ്ട്. വൈദികരുടെ വീഴ്ചകളെക്കുറിച്ച് ആശങ്കാകുലരായിരുന്നതുകൊണ്ടാണ്പല വിശുദ്ധരും വൈദികര്‍ക്കുവേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിച്ചിരുന്നത്.

ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യയും ആഴ്‌സിലെ ജോണ്‍ മരിയ വിയാനിയും ജോണ്‍പോള്‍രണ്ടാമന്‍ മാര്‍പാപ്പയുമൊക്കെ ഇതില്‍ പെടുന്നു. വിശുദ്ധകുര്‍ബാനയുടെ അവസാനം നാം വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതു ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ.

ഇതെല്ലാം വൈദികര്‍ക്കുവേണ്ടി പ്രാര്‍തഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. തങ്ങളുടെ വിളിയോട് വിശ്വസ്തത പുലര്‍ത്താന്‍ പാടുപെടുന്ന പല വൈദികരും നമുക്ക് ചുറ്റിനുമുണ്ട്. ഇടവക വൈദികരാണെങ്കില്‍ പലപ്പോഴും തനിച്ചാണ് താമസിക്കുന്നത്., ഇത് അവരുടെ ഏകാന്തതവര്‍ദ്ധിപ്പിക്കുന്നു. ഇതില്‍ നി്ന്ന് രക്ഷപ്പെടാന്‍ അവര്‍തെറ്റായ വഴികളിലൂടെ സഞ്ചരിച്ചേക്കാം. ഇങ്ങനെ പലവിധ കാരണങ്ങള്‍ കൊണ്ട് നാം വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടതുണ്ട്.

വൈദികര്‍ വഴിതെറ്റിയാല്‍ വിശ്വാസസമൂഹം തന്നെ വഴിതെറ്റും. വൈദികരുടെ പുണ്യവും ജീവിതവിശുദ്ധിയുമാണ് സഭയുടെ കരുത്ത്. അതുകൊണ്ട് നമുക്ക് എല്ലാദിവസവും വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം.വൈദികരുടെ രാജ്ഞിയായമറിയമേ വൈദികര്ക്കായി മാധ്യസ്ഥം യാചിക്കണേ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.