വിശ്വാസത്തില്‍ സ്ഥിരതയോടെ നിലനില്ക്കാനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാം

വിശ്വാസത്തിന്റെ സ്ഥിരത ക്രൈസ്തവജീവിതത്തില്‍ അത്യാവശ്യമാണ്. ഈ സ്ഥിരതയ്ക്ക് വേണ്ടി നമുക്ക് മാതാവിനോട് മാധ്യസ്ഥം തേടേണ്ടതും അത്യാവശ്യമാണ്. ഇതാ അതിന് സഹായകരമായ പ്രാര്‍ത്ഥന:

ദൈവമാതാവേ മറിയത്തിന്റെ വിമലഹൃദയമേ രക്ഷയുടെ അമ്മേ യഥാര്‍ത്ഥ ദൈവവചനത്തോട് ഞങ്ങള്‍ എക്കാലവും വിശ്വസ്തരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമേ. വിശ്വാസം സംരക്ഷിക്കാനും സത്യം ഉയര്‍ത്തിപിടിക്കാനും പാഷണ്തയെ തള്ളിക്കളയാനും ഞങ്ങളെ ഒരുക്കണമേ.

ഞെരുക്കത്തിന്റെ കാലത്ത് അങ്ങയുടെ എല്ലാ മക്കളെയും സംരക്ഷിക്കണമേ. സത്യം നിരസിക്കാനും അങ്ങയുടെ മകനെ പരിത്യജിക്കാനും നിര്‍ബന്ധിക്കപ്പെടുമ്പോള്‍ ധൈര്യമായിരിക്കാനുള്ള കൃപകള്‍ ഞങ്ങള്‍ക്കെല്ലാം തരണമേ.

ദൈവവചനമനുസരിച്ചുള്ള ക്രൈസ്തവരായി ഞങ്ങള്‍ നിലനില്ക്കാന്‍ വേണ്ട ദൈവിക ഇടപെടലിനായി പരിശുദ്ധ ദൈവമാതാവേ അങ്ങ് പ്രാര്‍ത്ഥിക്കണമേ ആമ്മേന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.