സ്വന്തമായി വീടു പണിയാന്‍ ആഗ്രഹമുണ്ടോ, തടസ്സങ്ങളെല്ലാം എടുത്തുമാറ്റും അത്ഭുതശക്തിയുള്ള ഈ പ്രാര്‍ത്ഥന

സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപനമാണ്. പക്ഷേ ചിലര്‍ക്ക് മാത്രമേ അത് സാധിച്ചുകിട്ടാറുള്ളൂ. ചിലരൊക്കെ വീടു പണി തുടങ്ങിവച്ച് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിഷമിക്കുന്നവരാണ്. പണിതീരാത്ത വീടുമായി കഴിയുന്നവരുമുണ്ട്. ഇങ്ങനെ വീടുമായി ബന്ധപ്പെട്ട് എല്ലാ വിധത്തിലുള്ള ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവര്‍ക്ക് പ്രാര്‍ത്ഥിക്കാവുന്ന, ഫലം കിട്ടുമെന്ന് ഉറപ്പുള്ള ഒരു പ്രാര്‍ത്ഥനയാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്. വചനമാണ് ഈ പ്രാര്‍ത്ഥന. അതുകൊണ്ടുതന്നെ ഫലം നൂറുശതമാനം ഉറപ്പാണ്.

എന്റെ ദൈവമേ അവിടുന്ന് ഈ ദാസനുവേണ്ടി ഒരു ഭവനം പണിയുമെന്ന് വെളിപെടുത്തിയിരിക്കുന്നു. അതുകൊണ്ട് അങ്ങയുടെ സന്നിധിയില്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍ ഈ ദാസന്‍ ധൈര്യപ്പെടുന്നു. കര്‍ത്താവേ അങ്ങാണ് ദൈവം. ഈ ദാസന് ഈ വലിയ നന്മകള്‍ അങ്ങ് വാഗ്ദാനം ചെയ്തിരിക്കുന്നു. ആകയാല്‍ അവിടുത്തെ ദാസന്റെ ഭവനത്തെ അനുഗ്രഹിക്കാന്‍ തിരുമനസ്സാകണമേ. അങ്ങനെ അത് എന്നും അവിടുത്തെ മുമ്പില്‍ ആയിരിക്കട്ടെ. എന്തെന്നാല്‍ കര്‍ത്താവേ അങ്ങ് അനുഗ്രഹിച്ചത് എന്നേക്കും അനുഗ്രഹീതമായിരിക്കും
( 1 ദിനവൃത്താന്തം : 25-27)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.