മറിയം;ലോകത്തിനും ദൈവത്തിനും മധ്യേയുള്ള മധ്യസ്ഥ

ദൈവത്തില്‍ നിന്ന് അകന്നുപോകാതെ അവിടുത്തോട് ചേര്‍ന്നിരിക്കാനാണ് പരിശുദ്ധ അമ്മ നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നത്. അതുകൊണ്ട് അമ്മ നമ്മോട്പറയുന്നത് ഇപ്രകാരമാണ്:

വാത്സല്യമുള്ള മക്കളേ വരിക ദൈവത്തില്‍ നിന്നകന്നുപോകാതെ എന്റെ മാതൃഹൃദയത്തില്‍ നിങ്ങളെ ഞാന്‍ ഭദ്രമായി സൂക്ഷിച്ചുകൊള്ളാം. ദൈവകോപം നിങ്ങളുടെ നേരെ ജ്വലിച്ചെരിയുകയാണെങ്കില്‍ നിങ്ങള്‍ക്ക് പൊറുതി ലഭിക്കുന്നതുവരെയും ഞാനത് ശമിപ്പിച്ചുകൊള്ളാം.

നിങ്ങള്‍ ഒന്നുമാത്രം ചെയ്താല്‍ മതി. പാപമാര്‍ഗ്ഗത്തെ വിട്ടു ദൈവത്തിന്‍ പക്കലേക്ക് തിരിയണം. അങ്ങേ സ്‌നേഹത്തെയും പ്രസാദത്തെയും നിങ്ങള്‍ ദുഷിച്ചു. അതിന് നിങ്ങള്‍ ക്ഷമാപണം ചെയ്യുക. ഞാന്‍ ന ിങ്ങള്‍ക്ക് സമാധാനവും പാപമോചനവും പ്രാപിച്ചുതരാം. സ്വര്‍ഗ്ഗത്തിനും നിങ്ങള്‍ക്കും മധ്യേ ലോകത്തിനും ദൈവത്തിനും മധ്യേ എന്നെ മധ്യസ്ഥയായി സ്ഥാപിച്ചത് ദൈവം തന്നെയാണ്.
( മരിയാനുകരണം)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.