മൂന്നു മണിക്ക് ഈ ലഘുപ്രാര്‍ത്ഥന ചൊല്ലാമോ?

ഒരുപാട് നേരം പ്രാര്‍ത്ഥിക്കാന്‍ സമയമില്ലെങ്കിലും കുറഞ്ഞ സമയമെങ്കിലും പ്രാര്‍ത്ഥിക്കാന്‍ കണ്ടെത്തേണ്ടത് നമ്മുടെ ആത്മാവിന്റെ ആവശ്യമാണ്. പ്രാര്‍ത്ഥനകളില്‍ നാം ദൈവവുമായി ബന്ധം സ്ഥാപിക്കുകയാണ് ചെയ്യുുന്നത്.

കൂടുതല്‍ അടുപ്പത്തിലേക്ക് വളരാനുള്ള മാര്‍ഗ്ഗമാണ് പ്രാര്‍ത്ഥന. ഭൗതികാവശ്യങ്ങള്‍ ഉന്നയിക്കുക മാത്രമല്ല പ്രാര്‍ത്ഥനയിലൂടെ ചെയ്യേണ്ടത്. ദൈവവുമായി അടുപ്പം സ്ഥാപിച്ചതിന് ശേഷം, അവിടുത്തേക്ക് പൂര്‍ണ്ണമായി സമര്‍പ്പിച്ചതിന് ശേഷം നമ്മുടെ ജീവിതാവശ്യങ്ങള്‍, മക്കള്‍ അപ്പനോടെന്നതുപോലെ ഉണര്‍ത്തിക്കുക.

ഇതിനെല്ലാം സഹായകരമാണ് മൂന്നു മണി പ്രാര്‍ത്ഥന. കരുണയുടെ ജപമാല പ്രാര്‍ത്ഥനയുടെ ഭാഗമായുള്ള പ്രാര്‍ത്ഥനയാണ് ഇത്. ഈ പ്രാര്‍തഥന നമുക്കേറ്റു ചൊല്ലാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്നും ഞങ്ങള്‍ക്ക് കാരുണ്യസ്രോതസായി ഒഴുകിയിറങ്ങിയ തിരുരക്തമേ അങ്ങയില്‍ ഞാന്‍ ശരണപ്പെടുന്നു.

എല്ലാ ദിവസവും മൂന്നു മണിക്ക് ഈ ലഘുപ്രാര്‍ത്ഥന ചൊല്ലി നമുക്ക് ദൈവകരുണ കൂടുതല്‍ സ്വന്തമാക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.