വിശുദ്ധ കുരിശിന്റെ പ്രാര്‍ത്ഥന

ഓ ആരാധ്യനായ ദൈവമേ രക്ഷകനായ യേശുക്രിസ്തുവേ അങ്ങ് ഞങ്ങളുടെ പാപങ്ങള്‍ക്കു വേണ്ടി കുരിശില്‍ മരിച്ചുവല്ലോ. വിശുദ്ധകുരിശേ എന്റെ സത്യപ്രകാശമായിരിക്കണമേ.ഓ വിശുദ്ധ കുരിശേ എന്റെ ആത്മാവിനെ സദ്ചിന്തകള്‍ കൊണ്ട് നിറയ്ക്കണമേ. ഓ വിശുദ്ധ കുരിശേ എല്ലാ അപകടങ്ങളില്‍ നിന്നും പെട്ടെന്നുള്ള മരണത്തില്‍ നിന്നും എന്നെ രക്ഷിക്കണമേ.

എനിക്ക് നിത്യജീവന്‍ നല്കണമേ. ഓ ക്രൂശിതനായ നസ്രായക്കാരന്‍ യേശുവേ ഇപ്പോഴും എപ്പോഴും എന്റെ മേല്‍ കരുണയുണ്ടാകണമേ. നിത്യജീവിതത്തിലേക്ക് നയിക്കുന്ന നമ്മുടെ കര്‍ത്താവീശോമിശിഹായുടെ തിരുരക്തത്തിന്റെയും മരണത്തിന്റെയും ഉയിര്‍പ്പിന്റെയും സ്വര്‍ഗ്ഗാരോപണത്തിന്റെയും പൂജിതബഹുമാനത്തിനായി യേശു ക്രിസ്തുമസ് ദിവസം ജനിച്ചുവെന്നും ദു:ഖവെള്ളിയാഴ്ച അവിടുന്ന് കുരിശില്‍ തൂങ്ങി മരിച്ചുവെന്നും നിക്കോദേമൂസും യൗസേപ്പും കര്‍ത്താവിന്റെ തിരുശരീരം കുരിശില്‍ നിന്ന് ഇറക്കി സംസ്‌കരിച്ചുവെന്നും അവിടുന്ന് സ്വര്‍ഗ്ഗാരോപിതനായ് എന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.

കാണപ്പെടുന്നതും കാണപ്പെടാത്തതുമായ എല്ലാ ശത്രുക്കളില്‍ നിന്നും എന്നെ ര്കഷിക്കണമേ. പരിശുദ്ധഅമ്മേ വിശുദ്ധ യൗസേപ്പിതാവേ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ. ഭയം കൂടാതെ കുരിശു വഹിക്കാനള്ള ശക്തി കര്‍ത്താവായ യേശുവേ അങ്ങയുടെ കുരിശിന്റെ സഹനത്തിലൂടെ എനിക്ക് നല്കണമേ.

അങ്ങയെ അനുഗമിക്കാനുവാനുള്ള കൃപാവരം നല്കണമേ

ആമ്മേന്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.