വിശുദ്ധവാര ത്രിസന്ധ്യജപം

വലിയ ബുധനാഴ്ച സായാഹ്നം മുതല്‍ ഉയിര്‍പ്പു ഞായറാഴ്ച വരെ ചൊല്ലേണ്ട പ്രാര്‍ത്ഥനയാണ് വിശുദ്ധവാര ത്രിസന്ധ്യാജപം. ഭക്തിയോടും തീക്ഷ്ണതയോടും കൂടി ഈ പ്രാര്‍ത്ഥനയില്‍ നമ്മുക്കും പങ്കുചേരാം.

-മിശിഹാ നമുക്കു വേണ്ടി മരണത്തോളം കീഴ്‌വഴങ്ങി.

അതേ അവിടുന്നു കുരിശുമരണത്തോളം കീഴ്‌വഴങ്ങി.

-അതിനാല്‍ സര്‍വ്വേശ്വരന്‍ അവിടുത്തെ ഉയര്‍ത്തി.

എല്ലാ നാമത്തെയുംകാള്‍ ഉന്നതമായ നാമം അവിടുത്തേക്കു നല്‍കി.

1. സ്വര്‍ഗ്ഗ.

പ്രാര്‍ത്ഥിക്കാം

സര്‍വ്വേശ്വരാ, ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ മര്‍ദ്ദകരുടെ കരങ്ങളില്‍ ഏല്‍പ്പിക്കപ്പെട്ടു കുരിശിലെ പീഡകള്‍ സഹിച്ചു രക്ഷിച്ച ഈ കുടുംബത്തെ തൃക്കണ്‍പാര്‍ക്കണമേ എന്ന് അങ്ങയോടു കൂടി എന്നേയ്‌ക്കും ജീവിച്ചുവാഴുന്ന ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങളപേക്ഷിക്കുന്നു. ആമ്മേന്‍.