കര്‍ത്താവേ വരണമേ..തിന്മയ്‌ക്കെതിരെയുള്ള ശക്തമായ പ്രാര്‍ത്ഥന

പ്രകാശത്തിന്റെ ഉത്സവമാണ് ക്രിസ്തുമസ്. അതുകൊണ്ടുതന്നെ പ്രകാശത്തെ കീഴടക്കാന്‍ ഇരുട്ട് എപ്പോഴുംശ്രമിച്ചുകൊണ്ടിരിക്കും. അതായത് തിന്മ നമ്മെ കീഴടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമെന്ന്. ഈ അവസരത്തില്‍ തിന്മ നമ്മെ കീഴടക്കാതിരിക്കാനും തിന്മയ്‌ക്കെതിരെ ശക്തമായി പോരാടാനും പ്രാര്‍ത്ഥന അത്യാവശ്യമാണ്. ആഗമനകാലത്തേക്കുള്ള ഈ പ്രാര്‍ത്ഥന തി്ന്മയ്‌ക്കെതിരെപോരാടാന്‍ ഏറെ സഹായകരമായിരിക്കും.

കര്‍ത്താവേ വരണമേ.. നന്മ ചെയ്യാനും പ്രകാശത്തില്‍ ജീവിക്കാനും എനിക്ക് ശക്തി നല്കണമേ, എവിടെയെല്ലാം ദൈവത്തെക്കുറിച്ചുളള അജ്ഞത വ്യാപിച്ചിരിക്കുന്നുവോ എവിടെയെല്ലാം അനീതിയും അക്രമവും നടമാടുന്നുവോ അവിടെയെല്ലാം അവിടുന്ന് എത്തണമേ. കര്‍ത്താവേ വേഗം വരണമേ.. തിന്മ നിര്‍വീര്യമാകണമേ.. അവിടുത്തെ പ്രകാശത്തിന്റെ വാഹകരാകാന്‍ ഞങ്ങള്‍ക്ക് ശക്തി നല്കണമേ. സത്യത്തിന്റെ സാക്ഷികളും സമാധാനസംവാഹകരുമാക്കാന്‍ ഞങ്ങളെ സഹായിക്കണമേ. കര്‍ത്താവേ വേഗം വരണമേ.. പ്രകാശത്തില്‍ ഞങ്ങളെ നയിക്കണമേ..തിന്മയുടെ ഇരുട്ട് ഞങ്ങളുടെ ജീവിതചുറ്റുപാടുകളില്‍ നിന്ന് അകന്നുപോകട്ടെ. കര്‍ത്താവേ വരണമേ…മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.