ഐശ്വര്യം പ്രാപിക്കണോ, ഇങ്ങനെ ചെയ്താല്‍ മതിയെന്നാണ് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നത്

ഐശ്വര്യം പ്രാപിക്കാനാണ് എല്ലാവരുടെയും ആഗ്രഹം. ജീവിതത്തില്‍ അഭിവൃദധിയുണ്ടാകാന്‍ വേണ്ടിയാണ് എല്ലാവരും അദ്ധ്വാനിക്കുന്നതും. എന്നാല്‍ പലര്‍ക്കും ഐശ്വര്യം ഉണ്ടാകുന്നില്ല. എന്തുകൊണ്ടായിരിക്കാമത്?
ഐശ്വര്യം പ്രാപിക്കാനും അഭിവൃദ്ധിയുണ്ടാകാനും വിശുദ്ധ ഗ്രന്ഥം പറയുന്ന ഇക്കാര്യങ്ങള്‍ അനുസരിച്ചാല്‍ മതി.

നിന്റെ പ്രവൃത്തികള്‍ സത്യനിഷ്‌ഠമായിരുന്നാല്‍, എല്ലാ ചെയ്‌തികളിലും നിനക്ക്‌ ഐശ്വര്യം കൈവരും. നീതിനിഷ്‌ഠയോടെ ജീവിക്കുന്നവര്‍ക്കു നിന്റെ സമ്പാദ്യത്തില്‍നിന്നു ദാനം ചെയ്യുക. ദാന ധര്‍മം ചെയ്യുന്നതില്‍ മടി കാണിക്കരുത്‌. പാവപ്പെട്ടവനില്‍നിന്നു മുഖം തിരിച്ചുകളയരുത്‌. അപ്പോള്‍ ദൈവം നിന്നില്‍ നിന്നു മുഖം തിരിക്കുകയില്ല.
സമ്പത്തേറുമ്പോള്‍ അതനുസരിച്ചു ദാനം ചെയ്യുക. കുറച്ചേഉള്ളുവെങ്കില്‍ അതനുസരിച്ചു ദാനം ചെയ്യാന്‍ മടിക്ക രുത്‌.
ദരിദ്രകാലത്തേക്ക്‌ ഒരു നല്ല സമ്പാദ്യം നേടിവയ്‌ക്കുകയായിരിക്കും നീ അതുവഴിചെയ്യുന്നത്‌.
(തോബിത്‌ 4 :7- 9)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.