പ്രാര്‍ത്ഥിക്കുമ്പോള്‍ വാക്കുകളില്‍ നിങ്ങളുടെ ഹൃദയമുണ്ടായിരിക്കണേ..

പ്രാര്‍ത്ഥനയുടെ ആലങ്കാരികതയോ എണ്ണമോ ഒരിക്കലും ദൈവം കണക്കിലെടുക്കാറില്ല. പക്ഷേ അവയുടെ ആത്മാര്‍ത്ഥത ദൈവം ഗൗരവത്തോടെ കാണും. യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തില്‍ പറയുന്ന ഒരു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യേശുവിന്റെ വാക്കുകളെ സമീപിക്കുമ്പോള്‍ നാം തിരിച്ചറിയുന്ന സത്യമാണ് അത്.

പ്രാര്‍ത്ഥിക്കുമ്പോള്‍ അത് വെറും ഉരുവിടല്‍ മാത്രമായി പോകുന്നുവോയെന്ന് പീലിപ്പോസ് സംശയിക്കുമ്പോള്‍ അതിനുള്ള മറുപടിയായിട്ടാണ് ഈശോ ഇക്കാര്യം പറയുന്നത്.

നിങ്ങളുടെ ഹൃദയത്തിലുള്ളതെന്താണോ അതാണ് വിലമതിക്കപ്പെടുന്നത്. നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചൊല്ലുന്ന വാക്യങ്ങള്‍ ദൈവത്തോട് നിങ്ങളുടെ ഹൃദയം തുറക്കാനുപയോഗിക്കുന്ന വാക്കുകളാണ്. അത് നിങ്ങള്‍ ദിവസേന ഉരുവിടുന്ന വാക്കുകളാണെന്നത് പ്രശ്‌നമല്ല. എന്നാല്‍ ആ വാക്കുകളില്‍ നിങ്ങളുടെ ഹൃദയമുണ്ടായിരിക്കണം.

അതെ നാം മനോഹരമായി പ്രാര്‍ത്ഥിച്ചതുകൊണ്ട് കാര്യമില്ല. എന്നും ഒരേ പ്രാര്‍ത്ഥനയാണ ചൊല്ലുന്നതെങ്കിലും പ്രശ്‌നമില്ല. പക്ഷേ നമ്മുടെ പ്രാര്‍ത്ഥനകളില്‍ നമ്മുടെ ഹൃദയമുണ്ടായിരിക്കണം. ദൈവം നമ്മുടെ പ്രാര്‍ത്ഥനയുടെ ഭംഗിയോ ഭാഷയോ അല്ല നോക്കുന്നത്,പ്രാര്‍ത്ഥനയില്‍ ഹൃദയമുണ്ടോയെന്ന് മാത്രമാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.