പ്രാര്‍ത്ഥനകള്‍ കൊണ്ട് സഭയുടെ ആരംഭത്തെ സഹായിച്ചവള്‍

പ്രാര്‍ത്ഥനകള്‍ കൊണ്ട് സഭയുടെ ആരംഭത്തെ സഹായിച്ചവള്‍ പരിശുദ്ധ അമ്മയാണ്. അപ്പ.പ്രവര്‍ത്തനങ്ങള്‍ 1:14 ല്‍ നാം ഇപ്രകാരം വായിക്കുന്നു
ഇവര്‍ ഏക മനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റ് സ്ത്രീകളോടും അവന്റെ സഹോദരരോടുമൊ്പ്പം പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു.

ഇതിനെ ആസ്പദമാക്കിക്കൊണ്ടാണ് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 965 ല്‍ നാം ഇങ്ങനെ വായിക്കുന്നത്.

തന്റെ പുത്രന്‍ സ്വര്‍ഗ്ഗാരോഹണശേഷംമറിയം തന്റെ പ്രാര്‍ത്ഥനകള്‍ കൊണ്ട് സഭയുടെ ആരംഭത്തെ സഹായിച്ചു. മംഗലവാര്‍ത്തയുടെ സമയത്ത് തന്റെ മേല്‍ നിഴലിച്ചിരുന്ന അതേ പരിശുദ്ധാത്മാവിന്റെ ദാനത്തിനായി അപ്പസ്‌തോലന്മാരോടും മറ്റ് പല സ്ത്രീകളോടും കൂടെ തന്റെ പ്രാര്‍ത്ഥനകളാല്‍ യാചിക്കുന്ന മറിയത്തെ നാം കാണുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.