യൗസേപ്പിതാവിനോട് ഇങ്ങനെ പ്രാര്‍ത്ഥിക്കൂ

ജീവിതത്തിലെ നിസ്സഹായതകളിലും വിശ്വാസജീവിതത്തില്‍ ധൈര്യക്കുറവ് അനുഭവപ്പെടുന്ന അവസ്ഥകളിലും നമുക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയുന്ന ഏറ്റവും ശക്തമായ മാധ്യസ്ഥമാണ് യൗസേപ്പിതാവിന്റേത്. ഭൂമിയില്‍ നമ്മെ പോലെ സാധാരണക്കാരനായി ജീവിച്ച യൗസേപ്പിതാവിന് നമ്മുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മറ്റാരെക്കാളും കൂടുതലായി മനസ്സിലാവുകയും ചെയ്യും.

ഇതാ യൗസേപ്പിതാവിനോടുളള ചില പ്രാര്‍ത്ഥനകള്‍:

വിശുദ്ധയൗസേപ്പേ, കുരിശുകള്‍ ക്ഷമയോടെ വഹിക്കുന്നതിനുള്ള ശക്തി ലഭിക്കുന്നതിനായി എനിക്കുവേണ്ടി ഈശോയോട് പ്രാര്‍ത്ഥിക്കണമേ

വിശുദ്ധ യൗസേപ്പേ ഹൃദയസൗമ്യത കൈവരിക്കാനായി എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ

വിശുദ്ധ യൗസേപ്പേ ഈശോ എന്റെ ആത്മാവിലേക്ക് എഴുന്നള്ളിവന്ന് എന്നെ വിശുദ്ധീകരിക്കാനായി പ്രാര്‍ത്ഥിക്കണമേ
വിശുദ്ധ യൗസേപ്പേ ഈശോ എന്റെ മനസ്സിലേക്ക എഴുന്നള്ളിവന്ന് അതിനെ പ്രകാശിപ്പിക്കാനായി അങ്ങ് പ്രാര്‍ത്ഥിക്കണമേമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.