നോമ്പുകാലത്ത് പ്രാര്‍ത്ഥിക്കേണ്ട ഒരു പ്രാര്‍ത്ഥന

നോമ്പുകാലത്ത് നാം ആത്മീയമായി കൂടുതല്‍ കരുത്ത് പ്രാപിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ക്രിസ്തുവിന്റെ പീഡാനുഭവങ്ങളോട് താദാത്മ്യം പ്രാപിച്ചുകൊണ്ടായിരിക്കണം നാം പ്രാര്‍ത്ഥിക്കേണ്ടത്. അതോടൊപ്പം അവിടുത്തെകുരിശിന്റെ സംരക്ഷണവും തിരുരക്തത്തിന്റെസംരക്ഷണവുംനമ്മുടെ ജീവിതങ്ങളില്‍ മേല്‍ ഉണ്ടാകുവാനും ്പ്രാര്‍ത്ഥിക്കണം. അത്തരത്തിലുള്ള ഒരു പ്രാര്‍ത്ഥനയാണ് ചുവടെ കൊടുക്കുന്നത്.

കര്‍ത്താവേ അങ്ങയുടെ സംരക്ഷണം ഞങ്ങള്‍ എപ്പോഴും പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ കാരുണ്യത്തില്‍ ആശ്രയിക്കുന്നവരെ അവിടുന്ന് എപ്പോഴും സംരക്ഷിക്കുകയും സുരക്ഷിതരാക്കുകയും ചെയ്യുന്നുവല്ലോ. അങ്ങയുടെ പീഡാനുഭവത്തിന്റെ സ്മരണ കേവലം ശാരീരികമായ നിലകള്‍ കൊണ്ടു മാത്രം അഭ്യസിക്കാതെ പൂര്‍ണ്ണഹൃദയത്തോടെ ആത്മാവില്‍ ആചരിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ.ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.