വഴിതെളിയാതെ നില്ക്കുകയാണോ, ഈ വചനം പ്രാര്‍ത്ഥനയാക്കൂ

ജീവിതത്തിലെ വിവിധ സന്ദര്‍ഭങ്ങളില്‍ വഴിമുട്ടി നില്ക്കുന്നതുപോലെയുള്ള അനുഭവം ഉണ്ടായിട്ടില്ലേ. ഒന്നും ശരിയായി നടക്കുന്നില്ല. എല്ലാ കാര്യങ്ങള്‍ക്കും തടസം. പ്രതീക്ഷിച്ചതിന് വിരുദ്ധവും ആഗ്രഹിക്കാത്തതു പലതും ജീവിതത്തിലേക്ക് കടന്നുവരുന്നു. ഇങ്ങനെയുളള അവസരത്തില്‍ മനസ്സ് മടുക്കുന്നത് സ്വഭാവികം.

ദൈവത്തിന്റെ കരുണയെ കൂട്ടുപിടിച്ച് മുന്നോട്ടുപോകാനുള്ള കരുത്ത് നേടുകമാത്രമാണ് നമുക്ക് മുമ്പിലുള്ള മാര്‍ഗ്ഗം. ദൈവത്തോട് വഴി ചോദിക്കുക. അവിടുന്ന് നമുക്ക് വഴികാണിച്ചുതരും. ഈ വിശ്വാസത്തോടെ സങ്കീര്‍ത്തനം 25 ലെ തിരുവചനഭാഗം നമുക്ക് പ്രാര്‍ത്ഥനയാക്കി മാറ്റാം.

കര്‍ത്താവേ എന്റെ ആത്മാവിനെ അങ്ങയുടെ സന്നിധിയിലേക്ക് ഞാന്‍ ഉയര്‍ത്തുന്നു,ദൈവമേ അങ്ങില്‍ ഞാന്‍ ആശ്രയിക്കുന്നു. ഞാന്‍ ഒരിക്കലും ലജ്ജിതനാകാതിരിക്കട്ടെ. ശത്രുക്കള്‍ എന്റെ മേല്‍ വിജയം ആഘോഷിക്കാതിരിക്കട്ടെ. അങ്ങയെ കാത്തിരിക്കുന്ന ഒരുവനും ഭഗ്നാശനാകാതിരിക്കട്ടെ. വിശ്വാസവഞ്ചകര്‍ അപമാനമേല്ക്കട്ടെ. കര്‍ത്താവേ അങ്ങയുടെ മാര്‍ഗ്ഗങ്ങള്‍ എനിക്ക് മനസ്സിലാക്കിത്തരണമേ. അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ. അങ്ങയുടെ സത്യത്തിലേക്ക് എന്നെനയിക്കണമേ. എന്നെ പഠിപ്പിക്കണമേ. എന്തെന്നാല്‍ അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം. അങ്ങേക്കുവേണ്ടി ദിവസം മുഴുവന്‍ ഞാന്‍ കാത്തിരിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.