ഓജോ ബോര്‍ഡിന് പിന്നിലെ ആത്മീയ അപകടങ്ങള്‍…

ഹാലോവീന്‍ ബോര്‍ഡ് ഗെയിമായ ഓജോ ബോര്‍ഡ് ഇപ്പോള്‍ നമുക്കിടയിലും വ്യാപകമായിക്കഴിഞ്ഞു. സ്‌കൂള്‍ കൂട്ടികള്‍ പോലും ഓജോ ബോര്‍ഡ് കളിക്കുന്നതായി അടുത്തവൃത്തങ്ങള്‍ പറയുന്നു. കേവലം കൗതുകത്തിനോ കൂട്ടുകാരുടെ മുമ്പില്‍ ഹീറോയാകാനോ വേണ്ടി ആരംഭിക്കുന്ന ഓജോ ബോര്‍ഡ് ഒട്ടും വൈകാതെ നമ്മുടെ ജീവിതത്തിന് ഭീഷണിയായി മാറും.

മുറിയിലേക്ക് സാത്താനെ വിളിച്ചുവരുത്തുന്ന ഓജോ ബോര്‍ഡ് ജീവിതത്തിലേക്ക് കൂടി സാത്താനെ ക്ഷണിക്കുകയാണ് ചെയ്യുന്നത്. മരിച്ചുപോയവരുടെ ആത്മാക്കളെ ക്ഷണിച്ചുവരുത്തി പ്രവചനം നടത്തിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

ഏതെങ്കിലും തരത്തിലുള്ള പ്രവചനങ്ങള്‍ കത്തോലിക്കാവിശ്വാസികള്‍ക്ക് സഭ അനുശാസിക്കുന്ന കാര്യമല്ല. പ്രവചനത്തിന്റെ എല്ലാ രൂപങ്ങളെയും സഭ തള്ളിപ്പറയുന്നുണ്ട്.കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.

സാത്താനും ദുഷ്ടാരൂപിയും ആത്മാക്കളും നിലനില്ക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ തന്നെയാണ്.അവയ്ക്ക് നമ്മുടെ ജീവിതത്തില്‍ പ്രതിപ്രവര്‍ത്തിക്കാന്‍ കഴിവുണ്ട്, ഓജോ ബോര്‍ഡ് വെറുമൊരു കളിയല്ല. നമ്മുടെകൈപിടിയില്‍ നില്ക്കുന്നതിനപ്പുറം ആത്മീയമായ പരിണതഫലങ്ങള്‍ സൃഷ്ടിക്കാന്‍ അവയ്ക്ക് കഴിവുണ്ട്.

ഓജോബോര്‍ഡ് കളിച്ച് സാത്താന്‍ ആവേശിതനായ ഒരു പതിമൂന്നുകാരന്റെ സംഭവത്തില്‍ നിന്ന് പ്രചോദനം സ്വീകരിച്ചാണ് പിന്നീട് ദ എക്‌സോര്‍സിസ്റ്റ് എന്ന സിനിമ പുറത്തിറങ്ങിയത്. ഇതൊരു ഒറ്റപ്പെട്ടസംഭവമല്ല.നിരവധി സംഭവങ്ങള്‍ സമാനമായ രീതിയില്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

അതുകൊണ്ട് ഓജോ ബോര്‍ഡ് കളിയില്‍ ന ിന്ന് അകന്നുനില്ക്കുക. നമ്മുടെ പ്രിയപ്പെട്ടവരെ ഇക്കാര്യം ബോധവല്‍ക്കരിക്കുകയും ചെയ്യുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.