സാത്താനിക ശക്തികളോട് പോരാടാനുള്ള കൃപയ്ക്കുവേണ്ടി പരിശുദ്ധ അമ്മയോടുളള പ്രാര്‍ത്ഥന

ഓ മാതാവേ നിത്യകന്യകേ സഭയുടെ സംരക്ഷകേ ക്രിസ്ത്യാനികളുടെ അതിശയകരമായ സഹായമേ സാത്താനികശക്തികളോടുള്ള പോരാട്ടത്തില്‍ അങ്ങ് ശക്തയായ പോരാളിയാണല്ലോ.ലോകമെങ്ങുമുളള സാത്താനികശക്തികളെ നിര്‍വീര്യമാക്കിയതും അങ്ങ് തന്നെയാണല്ലോ
ഈ ലോകത്തില്‍ ജീവിക്കുമ്പോള്‍ പലവിധപാപ സ്വാധീനങ്ങളും ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുമല്ലോ അവയെ തോല്പിക്കുവാനും സാത്താനെ പരാജയപ്പെടുത്തുവാനും അമ്മ ഞങ്ങള്‍ക്ക് ശക്തി നല്കണമേ
..

അമ്മയുടെ വിലയേറിയ മാധ്യസ്ഥം അതിനായി ഞങ്ങള്‍ യാചിക്കുന്നു.
ജീവിതത്തില്‍ ഞങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാവിധ പ്രലോഭനങ്ങളെയും വെല്ലുവിളികളെയും സങ്കടങ്ങളെയും അമ്മയുടെ മാധ്യസ്ഥശക്തിയാല്‍ നേരിടാന്‍ഞങ്ങള്‍ക്ക് കരുത്ത് നല്കണമേ. എല്ലാ പരീക്ഷകളിലും അമ്മയുടെ മാധ്യസ്ഥം ഞങ്ങള്‍ യാചിക്കുന്നു
.

മരണസമയത്തുണ്ടാകാവുന്ന എല്ലാവിധ പ്രലോഭനങ്ങളെയും പ്രതിരോധിക്കാനും അമ്മ ഞങ്ങളുടെകൂടെയുണ്ടാകണമേ. ഞങ്ങളുടെ ആത്മാക്കളെ സ്വര്‍ഗ്ഗത്തിലേക്ക് സ്വീകരിക്കാനും അമ്മയുണ്ടായിരിക്കണമേ. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.