വലിയ കുടുംബങ്ങളുടെ സംരക്ഷണത്തിനായി ആര്‍ച്ചു ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം 50 ലക്ഷം രൂപയുടെ പിതൃസ്വത്ത് മാറ്റിവച്ചു

ചങ്ങനാശ്ശേരി: അമ്പതു ലക്ഷം രൂപയുടെ പിതൃസ്വത്ത് വലിയ കുടുംബങ്ങളുടെ സംരക്ഷണത്തിനായി ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നീക്കിവച്ചു. അതിരൂപത ഫാമിലി അപ്പോസ്‌തലേറ്റിൻ്റെ ആഭിമുഖ്യത്തിൽ ആർച്ച്ബിഷപ്‌സ് ഹൗസിലെ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഹോളി ഫാമിലി ഫ്രറ്റേണിറ്റി എന്ന വലിയ കുടുംബങ്ങളുടെ സംഗമവേളയിലാണ് അറിയിപ്പുണ്ടായത്. അതിരൂപതാ ഫാമിലി അപ്പോസ്‌തലേറ്റ് കുടുംബക്കൂട്ടായ്‌മ ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിലാണ് ഇക്കാര്യം അറിയിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.