വചനം പ്രസംഗിക്കുക നമ്മുടെ കടമ

ക്രൈസ്തവന്റെ പ്രഥമവും പ്രധാനവുമായ കടമ വചനപ്രഘോഷണമാണ്. നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രഘോഷിക്കുക എന്നതാണ് ക്രിസ്തു നമ്മെ ഏല്പിച്ചുതന്നിരിക്കുന്ന ഉത്തരവാദിത്തം. അതോടൊപ്പം തിരുവചനം മറ്റൊരു കാര്യം കൂടി നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. കേള്‍വിക്ക് ഇമ്പമുള്ള കാര്യങ്ങള്‍ കേള്‍ക്കാന്‍ താല്പര്യപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയും വചനപ്രഘോഷണം ആ രീതിയിലേക്ക് മാറുകയും ചെയ്തിരിക്കുന്ന കാലത്ത് ഈ തിരുവചനത്തിന്റെ പ്രസക്തി വലുതാണ്. ഇതാ തിരുവചനം പറയുന്നത് കേള്‍ക്കൂ

വചനം പ്രഘോഷിക്കുക; സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക. മറ്റുള്ളവരില്‍ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യുക. ക്ഷമ കൈവിടാതിരിക്കുകയും പ്രബോധനത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുക ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുത കാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശംകൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കു ചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും. (2 തിമോത്തേയോസ്: 4-2,3)

വചനം പ്രഘോഷിക്കുക എന്നത് നമ്മുടെ കടമയാണെന്ന് മനസ്സിലാക്കി ഉ്ത്തരവാദിത്തത്തോടെ വചനം പ്രഘോഷിക്കാന്‍ ഈവചനം നമ്മെ ശക്തരാക്കട്ടെമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.