കര്‍ത്താവ് കാണിക്കുന്ന ദീര്‍ഘക്ഷമയുടെ കാരണം അറിയാമോ?

കര്‍ത്താവിന്റെ രണ്ടാം വരവിന് വേണ്ടി കാത്തിരിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ രണ്ടാം വരവ് എന്നുണ്ടാകുമെന്ന് നമുക്കറിയില്ല. എന്നാല്‍ എന്തുകൊണ്ടാണ് കര്‍ത്താവിന്റെ രണ്ടാം വരവ് വൈകുന്നത് എന്ന് ചോദിച്ചാല്‍ അതിന് കൃത്യമായി തിരുവചനം പറയുന്ന മറുപടി ഇതാണ്

കാലവിളംബത്തെക്കുറിച്ച് ചിലര്‍ വിചാരിക്കുന്നതുപോലെ കര്‍ത്താവ് തന്റെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ താമസം വരുത്തുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും അനുതപിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതുകൊണ്ട് നിങ്ങളോട് ദീര്‍ഘക്ഷമ കാണിക്കുന്നുവെന്നേയുള്ളൂ.
( 2 പത്രോസ് 3:9)

കര്‍ത്താവേ ഞങ്ങള്‍ക്ക് അനുതാപം തരണമേ.. കര്‍ത്താവേ അങ്ങ് വേഗം വരണമേ..മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.