വൈദികര്‍ക്ക് മോചനം കൊടുക്കാന്‍ കഴിയാത്ത പാപങ്ങളുണ്ടോ?

കുമ്പസാരം പാപമോചനത്തിന്റെ കൂദാശയാണ്. ആത്മാര്‍ത്ഥതയോടെ പാപങ്ങള്‍ ഏറ്റുപറയുകയും മനസ്തപിക്കുകയും ചെയ്താല്‍ വൈദികന്‍ നല്കുന്ന പാപമോചനത്തിലൂടെ നമ്മുടെപാപങ്ങള്‍ ക്ഷമിക്കപ്പെട്ടു എന്നുതന്നെയാണ് നമ്മുടെ വിശ്വാസം.അതുതന്നെയാണ് നമ്മുടെ ആശ്വാസവും.വീണ്ടും വീണ്ടുംകുമ്പസാരത്തിന് നാം അണയുന്നത്് അതുകൊണ്ടാണ്. എന്നാല്‍ വൈദികര്‍ക്കു പാപമോചനംനല്കാന്‍ കഴിയാത്ത ചില പാപങ്ങളുമുണ്ട്.

അത്തരം ചിലപാപങ്ങളെക്കുറിച്ച് പറയാം.

സഭാനിയമനുസരിച്ച് ഗര്‍ഭച്ഛിദ്രം എന്ന പാപത്തിന്റെ മോചനം രൂപതാമെത്രാന് സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. അതുപോലെ കുമ്പസാരരഹസ്യം വെളിപ്പെടുത്തുക പോലെയുള്ള ഗൗരവതരമായ പാപങ്ങള്‍ മോചിക്കാനുള്ള അധികാരം മാര്‍പാപ്പയ്ക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്നവയാണ്.

ഇതിനര്‍ത്ഥം മേല്‍പ്പറഞ്ഞ പാപങ്ങള്‍ ക്ഷമിക്കപ്പെടുകയില്ല എന്നല്ല.മറിച്ച് അവയുടെ ഗൗരവം ബോധ്യപ്പെടുത്താന്‍ വേണ്ടി അവയ്ക്ക് മോചനം നല്കുന്ന കാര്യത്തില്‍ സഭ ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നുവെന്നേയുള്ളൂ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.