മാതാവിനോടുള്ള ഭക്തിയുടെ ആവശ്യമുണ്ടോ?

മാതാവിനോടുള്ള ഭക്തിയിലും വണക്കത്തിലും സ്‌നേഹത്തിലും മുമ്പന്തിയിലാണ് നമ്മള്‍. എന്നാല്‍ ഇത്രമാത്രം ഭക്തിയുടെയും വണക്കത്തിന്റെയും ആവശ്യമുണ്ടോയെന്ന് സംശയിക്കുന്നവരും നമുക്കിടയിലുണ്ട്. ഇതിനുള്ള വ്യക്തമായമറുപടിയാണ് മരിയ ശാസ്ത്രസമാഹാരത്തില്‍ ഫാ. വെസ്ച്ചീനി നല്കിയിരിക്കുന്നത്. ആ മറുപടി കേള്‍ക്കുമ്പോള്‍ മാതാവിനോടുള്ള ഭക്തിയുടെ ആവശ്യവും പ്രാധാന്യവും നമുക്ക് മനസ്സിലാകും.
പുസ്തകത്തില്‍ നിന്ന:
മറിയത്തെ നാംവണങ്ങുന്നു.കാരണം അവള്‍ ദൈവമാതാവാണ്

മറിയത്തെ നാം സ്‌നേഹിക്കുന്നു. കാരണം അവള്‍ ക്രിസ്തുവിന്റെ മൗതികശരീരത്തിലെ ആധ്യാത്മിക മാതാവാണ്

മറിയത്തോട് നാം നന്ദിയുള്ളവരാണ്. കാരണം രക്ഷണീയ വേളയില്‍ അവള്‍ പങ്കുവഹിച്ചു

മറിയത്തോട് നാം പ്രാര്‍ത്ഥിക്കുന്നു.കാരണം അവള്‍ വഴിയാണ് ഓരോ പ്രസാദവരവും നല്‍കപ്പെടുന്നത്.

മറിയത്തെ നാം അനുകരിക്കുന്നു. കാരണം അസാധാരണമാം വിധം അവള്‍ പരിശുദ്ധയാണ്

മറിയത്തെ നാം സേവിക്കുന്നു. കാരണം അവള്‍ സ്വര്‍ഗ്ഗരാജ്ഞിയാണ്.

എന്താ, മാതൃഭക്തിയെന്തിന് എന്ന് സംശയിക്കുന്നവര്‍ക്ക് ഉത്തരം കിട്ടിയോ.. അതുകൊണ്ട് നമുക്ക് മറിയത്തെ കൂടുതലായി സ്‌നേഹിക്കാം..വണങ്ങാം..മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.