വൈദികന്റെ കടമകളെക്കുറിച്ച് അറിയാമോ?

നാം കാണുന്നതിനും മനസ്സിലാക്കുന്നതിനും അപ്പുറമാണ് ഒരു വൈദികന്റെ കടമകള്‍. വൈദികാര്‍ത്ഥിക്കുവേണ്ടി കൈവയ്പ് ശുശ്രൂഷയിലൂടെ പൗരോഹിത്യം നല്കുമ്പോള്‍ മെത്രാന്‍ നടത്തുന്ന പ്രാര്‍ത്ഥനയില്‍ ഇക്കാര്യം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രധാനമായും താഴെപ്പറയുന്നവയാണ് വൈദികന്റെ കടമകള്‍.

  • രോഗികളുടെ മേല്‍ കൈവച്ച് സുഖപ്പെടുത്താന്‍
  • സഭയില്‍ പ്രാര്‍ത്ഥനയുടെയും കൃതജ്ഞതയുടെയും ബലി അര്‍പ്പിക്കുവാന്‍
  • നിര്‍മ്മല ഹൃദയത്തോടും ശുദ്ധമനസ്സാക്ഷിയോടും വിശ്വാസികളെ നിഗൂഢമായി ജനിപ്പിക്കാന്‍
  • മാമ്മോദീസാ നല്കി പാപമോചനം പകരുവാന്‍
  • ദൈവനാമ സ്തുതിക്കായി സഭാമക്കളെ പുണ്യപ്രവൃത്തികള്‍കൊണ്ട് അലങ്കരിക്കുവാന്‍, ഈ ശുശ്രൂഷയ്ക്കുള്ള പ്രതിഫലമായി വരാനിരിക്കുന്ന ലോകത്തില്‍ പ്രസന്നവദനരായിരിക്കുവാന്‍
  • ഈശോയുടെകൃപകളും അനുഗ്രഹങ്ങളും വഴി കര്‍ത്താവിന്റെ സിംഹാസനത്തിന്റെ മുമ്പാകെ നില്‍ക്കുവാന്‍


മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.