ലോകത്തിലെ ഉന്നതസ്ഥാനങ്ങളിലൂടെ സവാരി ചെയ്യണോ…ഇങ്ങനെ ചെയ്താല്‍ മതി

തലവാചകം കണ്ടിട്ട് ഇതെങ്ങനെ സാധിക്കും എന്ന് അമ്പരപ്പിലാണോ നിങ്ങള്‍? സാരമില്ല പറഞ്ഞുതരാം.

വിശക്കുന്നവര്‍ക്ക് ഉദാരമായി ഭക്ഷണം കൊടുക്കുകയും പീഡിതര്‍ക്ക് സംതൃപ്തി നല്കുകയും ചെയ്താല്‍ നിന്റെ പ്രകാശം അന്ധകാരത്തില്‍ ഉദിക്കും. നിന്റെ ഇരുണ്ടവേളകള്‍ മധ്യാഹ്നം പോലെയാകും( ഏശയ്യ 58:10)

ഇങ്ങനെ ചെയ്തുകഴിയുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്നതാണ് തുടര്‍ന്നുപറയുന്നത്.

അപ്പോള്‍ നീ കര്‍ത്താവില്‍ ആനന്ദം കണ്ടെത്തും. ലോകത്തിലെ ഉന്നതസ്ഥാനങ്ങളിലൂടെ നിന്നെ ഞാന്‍ സവാരി ചെയ്യിക്കും. നിന്റെ പിതാവായ യാക്കോബിന്റെ ഓഹരികൊണ്ട് നിന്നെ ഞാന്‍ പരിപാലിക്കും. കര്‍ത്താവാണ് ഇത് അരുളിചെയ്തിരിക്കുന്നത്.( ഏശയ്യ 58:14)

അതെ, കര്‍ത്താവാണ് അരുളിച്ചെയ്തിരിക്കുന്നതെന്ന വിശ്വാസത്താല്‍ നമുക്ക് കര്‍ത്താവ് ആവശ്യപ്പെടുന്നതുപോലെ ചെയ്യാന്‍ ശ്രമിക്കാം. അപ്പോള്‍ ദൈവം നമ്മെ അനുഗ്രഹിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.