മരിച്ചുപോയവരുടെ ആത്മാക്കള്‍ക്കുവേണ്ടി ഈ മാസം നമുക്കെന്തെല്ലാം ചെയ്യാം?

ശുദ്ധീകരണസ്ഥലത്ത് പീഡകള്‍ അനുഭവിക്കുന്ന ആത്മാക്കള്‍ക്കുവേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കാന്‍ നീക്കിവച്ചിരിക്കുന്ന മാസമാണ് നവംബര്‍. എല്ലാദിവസവും മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ചൊല്ലേണ്ടതാണെങ്കിലും നവംബര്‍ മാസത്തില്‍ അവര്‍ക്കു വേണ്ടി നാം കൂടുതലായി പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. എങ്ങനെയെല്ലാമാണ് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ നമുക്ക് കഴിയുന്നത്? ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ പറയാം:

1 ഏതെങ്കിലും ഒരു ത്യാഗം അനുഷ്ഠിക്കുകയും അത് ശുദ്ധീകരാത്മാക്കള്‍്ക്കുവേണ്ടി സമര്‍പ്പിക്കുകയും ചെയ്യുക
ഉദാഹരണത്തിന് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ഒരാളാണെങ്കില്‍ അത് വേണ്ടെന്ന് വയ്ക്കുക. ഇഷ്ടമുള്ള ആഹാരപദാര്‍ത്ഥം ഉപേക്ഷിക്കുക തുടങ്ങിയവ
.

2 കരുണയുടെ ജപമാല ചൊല്ലി ശുദ്ധീകരാത്മാക്കള്‍ക്കുവേണ്ടി കാഴ്ചവയ്ക്കുക

3 മരിച്ചുപോയവര്‍ക്കുവേണ്ടി കുര്‍ബാന ചൊല്ലിക്കുക,കുര്‍ബാനയില്‍ പങ്കെടുത്തു പ്രാര്‍ത്ഥിക്കുക

4 സെമിത്തേരി സന്ദര്‍ശിച്ച് മരിച്ചുപോയവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക

5 വിശുദ്ധ ജെര്‍ദ്രൂതിന്റെ പ്രാര്‍ത്ഥന ചൊല്ലുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.