സങ്കീര്‍ത്തനകാരനെപോലെ ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍ കഴിയുമോ?

സങ്കീര്‍ത്തനങ്ങള്‍ 62 ല്‍ സങ്കീര്‍ത്തനകാരന്‍ പ്രാര്‍ത്ഥിക്കുന്നത് ഇപ്രകാരമാണ്.

ദൈവത്തില്‍ മാത്രമാണ് എനിക്ക് ആശ്വാസം. അവിടന്നാണ് എനിക്ക് രക്ഷ നല്കുന്നത്. അവിടന്ന് മാത്രമാണ് എന്റെ അഭയശിലയും കോട്ടയും. ഞാന്‍ കുലുങ്ങി വീഴുകയില്ല…. ദൈവത്തില്‍ മാത്രമാണ് എനിക്കാശ്വാസം. അവിടന്നാണ് എനിക്ക് പ്രത്യാശ നല്കുന്നത്. അവിടന്ന് മാത്രമാണ് എന്റെ അഭയശിലയും കോട്ടയും. എനിക്ക്കുലുക്കം തട്ടുകയില്ല. എന്റെ മോചനവും മഹിമയും ദൈവത്തിലാണ്. എന്റെ രക്ഷാശിലയും അഭയവും ദൈവമാണ്…

സമ്പത്തിലും സ്വാധീനങ്ങളിലും വ്യക്തിബന്ധങ്ങളിലും രാഷ്ട്രീയപാര്‍ട്ടികളിലും വിശ്വസിക്കുന്ന, അതില്‍ ആശ്രയിക്കുന്ന നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍ കഴിയുമോയെന്നതാണ് നമ്മുക്ക് മുന്നിലുള്ള വെല്ലുവിളി.

എന്നും എപ്പോഴും ആശ്വാസം ദൈവത്തില്‍ മാത്രമായിരുന്നുവെങ്കില്‍..
എന്നും എപ്പോഴും അവിടുന്നില്‍ മാത്രം ആശ്രയിക്കാന്‍ നമുക്ക് കഴിഞ്ഞിരുന്നുവെങ്കില്‍…മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.