ശുദ്ധീകരസ്ഥലത്തെ ദൃശ്യങ്ങളെക്കുറിച്ച് വിശുദ്ധ ഫൗസ്റ്റീന പറഞ്ഞത് അറിയാമോ?

20 ാം നൂറ്റാണ്ടു കണ്ട ഏറ്റവുംവലിയ മിസ്റ്റിക്കുകളില്‍ ഒന്നാണ് വിശുദ്ധ ഫൗസ്റ്റീന. പോളണ്ടില്‍ ജനിച്ച വിശുദ്ധയ്ക്ക് 1920 നും 1930 നും ഇടയിലായി നിരവധി സൂപ്പര്‍ നാച്വറല്‍ ദര്‍ശനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈശോയും മറ്റ് പല വിശുദ്ധരും പ്രത്യക്ഷപ്പെടുകയും കരുണയുടെ ജപമാലയും മറ്റും സമ്മാനിക്കുകയും ചെയ്തിട്ടുള്ള പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരമൊരു ദര്‍ശനത്തിലാണ് ശുദ്ധീകരണസ്ഥലം വിശുദ്ധയ്ക്ക് കാണാനിടയായതും.

1926 ല്‍ എഴുതിയ ഡയറിക്കുറിപ്പില്‍ ഇങ്ങനെ നാം വായിക്കുന്നു. എന്റെ കാവല്‍മാലാഖ എന്നോട് പിന്തുടരാന്‍ ആവശ്യപ്പെട്ടു. ആ നിമിഷം വലിയൊരു അഗ്നി യെരിയുന്ന സ്ഥലത്ത് ഞാനെത്തിച്ചേര്‍ന്നു. അവിടെ നിരവധി ആത്മാക്കളെ ഞാന്‍ കണ്ടു. അവര്‍ നിരന്തരം പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. പക്ഷേ അവരുടെ പ്രാര്‍ത്ഥനയ്ക്ക് അവരെ രക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. നമുക്ക് മാത്രമേ അവരെ പ്രാര്‍ത്ഥനയിലൂടെ രക്ഷിക്കാന്‍ കഴിയൂ.

പരിശുദ്ധ അമ്മ ശുദ്ധീകരസ്ഥലം സന്ദര്‍ശിക്കുന്നത് കണ്ടതിനെക്കുറിച്ചാണ് മറ്റൊരിടത്ത് എഴുതിയിരിക്കുന്നത്. അപ്പോള്‍ ശുദ്ധീകരാത്മാക്കള്‍ സമുദ്രതാരമേ എന്ന് മാതാവിനെ വിളിക്കുന്നത് കേട്ടു.പരിശുദ്ധ അമ്മയുടെ സാന്നിധ്യം അവര്‍ക്കേറെ ആശ്വാസകരമായി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.