പരിശുദ്ധമായ ഹൃദയം സ്വന്തമാക്കാന്‍ ബൈബിളിലെ ഈ പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കൂ

പാപത്തിന്റെ പ്രലോഭനങ്ങള്‍ നാനാവശങ്ങളില്‍ നിന്നും ഉയരുമ്പോള്‍ പരിശുദ്ധമായ ഹൃദയത്തോടെ ജീവിക്കുക എന്നത് ഇന്നത്തെകാലത്ത് ദുഷ്‌ക്കരമാണ്. എങ്കിലും വിശുദ്ധിക്കുവേണ്ടിയുള്ള നമ്മുടെ ശ്രമങ്ങള്‍ ഒരിക്കലും അവസാനിപ്പിക്കരുത്. പരിശുദ്ധമായ ഹൃദയം നമുക്ക് നല്കണമേയെന്നത് ദൈവത്തോടുള്ള നമ്മുടെ എപ്പോഴത്തെയും പ്രാര്‍ത്ഥനയായിരിക്കണം. ഇതിന് ഏറ്റവും സഹായകരമാണ് സങ്കീര്‍ത്തനങ്ങള്‍. പ്രത്യേകിച്ച് 51 ാം സങ്കീര്‍ത്തനം.

സങ്കീര്‍ത്തനങ്ങളിലെ ഈ ഭാഗങ്ങള്‍ നമുക്ക് വായിച്ച് ധ്യാനിച്ച് ഹൃദയവിശുദ്ധിക്കുവേണ്ടി ശ്രമിക്കാം.

എന്റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ, എന്റെ പാപത്തില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ. എന്റെ അതിക്രമങ്ങള്‍ ഞാനറിയുന്നു. എന്റെ പാപം എപ്പോഴും എന്റെ കണ്‍മുമ്പിലുണ്ട്.

ഹിസോപ്പുകൊണ്ട് എന്നെ പവിത്രീകരിക്കണമേ. ഞാന്‍ നിര്‍മ്മലനാകും. എന്നെ കഴുകണമേ. ഞാന്‍ മഞ്ഞിനെക്കാള്‍ വെണ്‍മയുള്ളവനാകും. എന്നെ സന്തോഷഭരിതനാക്കണമേ.

ദൈവമേ നിര്‍മ്മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ. അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്ഷേപിക്കണമേ. അങ്ങയുടെ സന്നിധിയില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ. അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്ന് എടുത്തുകളയരുതേ അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്ക് വീണ്ടും തരണമേ. ഒരുക്കമുള്ള ഹൃദയം നല്കി എന്നെ താങ്ങണമേ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.