ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി ബലിയര്‍പ്പിക്കുമ്പോള്‍ കിട്ടുന്ന നന്മയെക്കുറിച്ച് അറിയാമോ?

ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരി്ച്ചുപോയവ്യക്തിയായിരുന്നു പീറ്റര്‍ഡാമിയന്‍.സഹോദരന്റെ ക്രൂരതകള്‍ക്ക് ഇരയായിട്ടാണ് അദ്ദേഹം ജീവിച്ചത്. ഒരുദിവസംഅദ്ദേഹത്തിന് ഒരു വെളളിക്കഷ്ണം കിട്ടി. ജീവിതത്തില്‍ ഏറെ ബുദ്ധിമുട്ടുകളുംകഷ്ടപ്പാടുകളും ദാരിദ്ര്യവും ഉണ്ടായിരുന്നുവെങ്കിലും അതൊന്നും ഗൗനിക്കാതെ തനിക്ക് കിട്ടിയ വെള്ളിക്കഷ്ണംവിറ്റ് ആ കാശുകൊണ്ട് ശുദ്ധീകരണസ്ഥലത്തെ അജ്ഞാതരായ ആത്മാക്കള്‍ക്കുവേണ്ടിയുംഅതോടൊപ്പം തന്റെ മാതാപിതാക്കള്‍ക്കുവേണ്ടിയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനാണ് പീറ്റര്‍ തയ്യാറായത്.

ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി പീറ്റര്‍ പ്രാര്‍ത്ഥിക്കുകയുംചെയ്തു. തുടര്‍ന്നു നടന്നസംഭവങ്ങള്‍ വളരെ അവിശ്വസനീയമായിരുന്നു.പീറ്ററിന്റെ ഒരുസഹോദരന്‍ അവന്റെ കഷ്ടപ്പാടുകള്‍ മനസ്സിലാക്കി അവനെ തനിക്കൊപ്പം കൂട്ടിക്കൊണ്ടുപോയി. പിന്നീട് വിദ്യാഭ്യാസമുള്‍പ്പടെ നിരവധിയായ നല്ലകാര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തു.

പീറ്റര്‍ നന്നായി പഠി്ച്ചു.വൈദികനാകണമെന്നായിരുന്നു അവന്റെ ആഗ്രഹം. അതനുസരിച്ച്‌സെമിനാരിയില്‍ ചേര്‍ന്നു, വൈദികനായി, പിന്നീട് മെത്രാനും കര്‍ദിനാളുമായി. ഏറ്റവും ഒടുവില്‍ മരണശേഷം വിശുദ്ധനുമായി.വിശുദ്ധ പീറ്റര്‍ ഡാമിയന്‍.

നോക്കൂ ശുദ്ധീകരണാ്ത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചതിന്റെ ഫലം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.