ശുദ്ധീകരണാത്മാക്കളുടെ മോചനത്തിനും പാപികളുടെ മാനസാന്തരത്തിനും വേണ്ടി ഈ പ്രാര്‍ത്ഥന ചൊല്ലാമോ?


ഇന്ന് നാം സകല മരിച്ചവരുടെയും തിരുനാള്‍ ആഘോഷിക്കുകയാണല്ലോ. മാത്രവുമല്ല മരിച്ചവരെ പ്രത്യേകമായി അനുസ്മരിക്കാനായിട്ടാണ് ഈ മാസം മുഴുവന്‍ നാം നീക്കിവച്ചിരിക്കുന്നതും. ഇന്നും ഈ മാസത്തിലെ മറ്റ് ദിവസങ്ങളിലും നാം പ്രത്യേകമായി പ്രാര്‍ത്ഥിക്കേണ്ട ഒരു പ്രാര്‍ത്ഥനയാണ് വിശുദ്ധ ജത്രൂദിന്റെ പ്രാര്‍ത്ഥന.

ശുദ്ധീകരണാത്മാക്കളെ മോചിപ്പിക്കാന്‍ വളരെ ശക്തിയുള്ള പ്രാര്‍ത്ഥനയാണ് ഇത്. നമ്മില്‍ നിന്നും വേര്‍പ്പെട്ടുപോയ, നമ്മെ ഒരുകാലത്ത് സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്ത പ്രിയപ്പെട്ടവര്‍ക്കുവേണ്ടി നമുക്ക് ഈ ഭൂമിയിലായിരുന്നുകൊണ്ട് ചെയ്യാന്‍ കഴിയുന്ന ഒരേയൊരു കാര്യം അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക മാത്രമാണ്. അതുകൊണ്ട് സാധിക്കുന്നതുപോലെ ഈ പ്രാര്‍ത്ഥന ദിവസത്തില്‍ പലതവണ ചൊല്ലുക. അനേകം ശുദ്ധീകരണാത്മാക്കളെ മോചിപ്പിക്കാന്‍ ഈ പ്രാര്‍ത്ഥനയ്ക്ക് അത്ഭുതശക്തിയുണ്ടെന്ന വിശ്വാസത്തോടെ, ആത്മാര്‍ത്ഥതയോടെ ചൊല്ലുക.

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കൾക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.