ശുദ്ധീകരണാത്മാക്കള്‍ ഭൂമിയിലെ പ്രിയപ്പെട്ടവരെ സന്ദര്‍ശിക്കാനെത്തുമോ?

മരിച്ചുപോയ പ്രിയപ്പെട്ടവരെ വീണ്ടുമൊന്ന് കാണാന്‍ ആഗ്രഹം തോന്നാത്തവരായി ആരെങ്കിലുമുണ്ടാവുമോ? എന്നാല്‍ അത് അസാധ്യമാണെന്ന് നമുക്കറിയാം. എങ്കിലും മരിച്ചുപോയവരെ, ശുദ്ധീകരണസ്ഥലത്തുള്ളവരെ വീണ്ടും കാണാന്‍ കഴിയും എന്നൊരു വിശ്വാസം പരക്കെയുണ്ട്.

തങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥനാസഹായം ചോദിച്ചുകൊണ്ടാണ് ഈ ആത്മാക്കള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ സമീപിക്കുന്നത് നമ്മുടെ നാട്ടിലെ വിശുദ്ധ മറിയം ത്രേസ്യയെപോലെയുള്ള വിശുദ്ധാത്മാക്കള്‍ക്ക് ഇങ്ങനെ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുമായുള്ള കൂടിക്കാഴ്ചയുടെ അനുഭവമുണ്ടായിട്ടുണ്ട്. മറിയം ത്രേസ്യയെപോലെ മറ്റ്‌നിരവധി വിശുദ്ധാത്മാക്കള്‍ക്കും.

തങ്ങള്‍ ശുദ്ധീകരിക്കപ്പെടുന്നതുവരെ ആത്മാക്കള്‍ പ്രാര്‍ത്ഥനാസഹായം ചോദിച്ചു സമീപിക്കാറുമുണ്ട്. എന്നാല്‍ ഇത് വളരെ കുറച്ചുമാത്രമേ സംഭവിക്കാറുള്ളൂ. എങ്കിലും അത്തരമൊരു സാധ്യത തള്ളിക്കളയാനാവില്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.