മറ്റുളളവരുടെ മരണം കാണുമ്പോള്‍ നാം എന്താണ് ഓര്‍മ്മിക്കേണ്ടത്?

മറ്റുള്ളവരുടെ മരണം കാണുമ്പോള്‍ നാം ഓര്‍മ്മിക്കേണ്ടതിനെക്കുറിച്ച് ക്രിസ്ത്വാനുകരണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്.

വല്ലവരും മരിക്കുന്നത് നീ കണ്ടിട്ടുണ്ടെങ്കില്‍ നീയും അതേ മാര്‍ഗ്ഗത്തില്‍ക്കൂടെ ചലിക്കേണ്ടിവരുമെന്ന് വിചാരിച്ചുകൊള്ളുക. സന്ധ്യവരെ ജീവിച്ചിരിക്കയില്ലെന്ന് പുലരിയില്‍ വിചാരിക്കുക. സന്ധ്യയാകുമ്പോള്‍ അടുത്തപ്രഭാതം കാണുമെന്ന് നീ ഉറപ്പുവിചാരിക്കണ്ട. ആകയാല്‍ സദാ ഒരുങ്ങിയിരിക്കുക.

ഒരുക്കമില്ലാ്ത്ത നേരത്ത് മരണം വന്നു പിടികൂടാതിരിക്കാന്‍ ഇടയാകാതിരിക്കത്തക്കവിധം ജീവിക്കുക. വളരെ പേര്‍ തീരെ ഒരുക്കമില്ലാത്ത നേരത്ത് മരിക്കുന്നുണ്ട്. അപ്രതീക്ഷിതസമയത്ത് മനുഷ്യപുത്രന്‍ വരും’ അന്തിമ വിനാഴിക വരുമ്പോള്‍ നിന്റെ കഴിഞ്ഞ ജീവിതത്തെക്കുറിച്ച് നീതീരെ വ്യത്യസ്തമായ രീതിയില്‍ ചിന്തിക്കാന്‍തുടങ്ങും. നിന്റെ ഉദാസീനതയെയും അശ്രദ്ധയെയും കുറിച്ച് നീ അത്യന്തം പരിതപിക്കുകയും ചെയ്യും.

മരണസമയത്ത് എങ്ങനെയായിരിക്കണമെന്ന് ആഗ്രഹിക്കുന്നുവോ അപ്രകാരം ജീവിതകാലത്തും ആയിരിക്കുവാന്‍ ശ്രമിക്കുന്നവന്‍ ധന്യനും വിവേകിയുമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.