മനസ്സിന്റെ ശുദ്ധീകരണ ലക്ഷ്യമായി വിശുദ്ധ യോഹന്നാന്‍ ക്രൂസ് പറയുന്ന മൂന്നു കാര്യങ്ങള്‍ ഏതൊക്കെയാണെന്നറിയാമോ?

മനസ്സിന്റെ ശുദ്ധീകരണലക്ഷ്യമായി മൂന്നുകാര്യങ്ങളാണ് വിശുദ്ധ യോഹന്നാന്‍ ക്രൂസ് ചൂണ്ടിക്കാട്ടുന്നത്.

  1. നമ്മില്‍ വസിക്കുന്ന ത്രിയേക ദൈവത്തെ സ്‌നേഹിക്കുന്നതിന് നമ്മെ പ്രാപ്തരാക്കുക.

2 അവിടുത്തെ സ്‌നേഹിക്കുന്നത് അവിടുന്നില്‍ നി്ന്നും എന്തെങ്കിലും നേട്ടങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടല്ല, മറിച്ച് അവിടുന്ന് സ്‌നേഹയോഗ്യനായതുകൊണ്ടാണ്.

3 എല്ലാ കാര്യങ്ങളിലും അവിടുത്തെ തിരുവിഷ്ടം മാത്രം നിറവേറ്റിക്കൊണ്ട് അവിടുത്തെസ്‌നേഹിക്കുക. ദൈവൈക്യം ലകഷ്യം വയ്ക്കുന്ന വ്യക്തി ദൈവികപുണ്യങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധിക്കുകയും ശുദ്ധീകരണം, പ്രാര്‍ത്ഥന എന്നീ കാര്യങ്ങളില്‍ സമാന്തരമായി പുരോഗമിക്കുകയും ചെയ്യണം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.