പാപബോധവും പശ്ചാത്താപവും ലഭിക്കാന്‍ ഈ തിരുവചനങ്ങള്‍ ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കൂ

വ്യക്തിപരമായി നാം പാപങ്ങളോര്‍ത്ത് മനസ്തപിക്കുകയും കഴിയുന്നത്ര അടുത്തദിവസം കുമ്പസാരിക്കാമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യണം.ഈ അവസരത്തില്‍ പാപബോധവും പശ്ചാത്താപവും ലഭിക്കാന്‍ തിരുവചനം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കുന്നത് വളരെ ഉചിതമാണ്.

പാപം ആവര്‍ത്തിക്കരുത്. ആദ്യത്തേതുപോലും ശിക്ഷിക്കപ്പെടാതിരിക്കുകയില്ല.( പ്രഭാ 7:8)

പശ്ചാത്തപിക്കുന്നവര്‍ക്ക് തിരിച്ചു വരാന്‍ അവിടുന്ന് അവസരം നല്കും. ചഞ്ചലഹൃദയര്‍ക്ക് പിടിച്ചുനില്ക്കാന്‍ അവിടുന്ന് പ്രോത്സാഹനം നല്കും.( പ്രഭാ 17:24)

കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീര്‍പ്പോടും കൂടെ നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ എന്റെ അടുക്കലേക്ക് തിരിച്ചുവരുവിന്‍( ജോയേല്‍ 2:12)

നിന്റെ ഹൃദയത്തില്‍ നിന്ന് ദുഷ്ടത കഴുകിക്കളയുക. എന്നാല്‍ നീ രക്ഷപ്പെടും. എത്രനാളാണ് നീ ദുഷിച്ച ചിന്തകളും പേറി നടക്കുക? ( ജെറ 4:14)

നിങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ അഹങ്കാരത്തെ ചൊല്ലി രഹസ്യത്തില്‍ എന്റെ ആത്മാവ് കരയും. കര്‍ത്താവിന്റെ അജഗണത്തെ അടിമത്തത്തിലേക്ക് കൊണ്ടുപോകയാല്‍ ഞാന്‍ ഉള്ളുരുകി കരയും. കണ്ണീര്‍ ധാരധാരയായി ഒഴുകം.( ജെറ 13:17)

ദൈവമേ ഈ തിരുവചനങ്ങള്‍ ഞാന്‍ ഏറ്റുപറയുന്നു. ഈ തിരുവചനങ്ങളുടെ ശക്തിയാല്‍ എനിക്ക് പാപബോധവും പശ്ചാത്താപവും നല്കണേ. അങ്ങനെ നിന്റെ പീഡാസഹനങ്ങളുടെയും ക്രൂശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും അനുഭവം എന്റെ ജീവിതത്തില്‍ നല്കണമേ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.