കിടക്കാന്‍ പോകുന്നതിന് മുമ്പ് എല്ലാ ദിവസവും മാര്‍പാപ്പ ചൊല്ലുന്ന പ്രാര്‍ത്ഥന ഏതാണെന്ന് അറിയാമോ?

രാത്രിയില്‍ കിടക്കാന്‍ പോകുന്നതിന് മുമ്പ് താന്‍ ചൊല്ലാറുള്ള പ്രാര്‍ത്ഥനയെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ വെളിപെടുത്തല്‍ നടത്തിയത് 2016 ലെ ഒരു പൊതുദര്‍ശന വേളയിലാണ്. തന്റെ സ്വകാര്യമായ അനുഭവം എന്ന നിലയിലാണ് അദ്ദേഹം അത് പങ്കുവച്ചത്.

കര്‍ത്താവേ അങ്ങേയ്ക്ക് മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും എന്നതാണ് ആ പ്രാര്‍ത്ഥന.

വിശുദ്ധ ലൂക്കായുടെ സുവിശേഷം 5:12 ല്‍ കുഷ്ഠരോഗിയുടെ പ്രാര്‍ത്ഥനയാണ് അത്. ഇതിന് ശേഷം 5 സ്വര്‍ഗ്ഗസ്ഥനായ പിതാവേയും താന്‍ പ്രാര്‍ത്ഥിക്കാറുണ്ടെന്ന് പാപ്പ പറയുന്നു. ഇത് ശക്തിയുള്ള പ്രാര്‍ത്ഥനയാണെന്നും ഈശോ നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുമെന്നും പാപ്പ ഉറപ്പുനല്കുന്നു.

അതുകൊണ്ട് നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം: കര്‍ത്താവേ അങ്ങേയ്ക്ക് മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.