ബൈബിളിലെ ഏറ്റവും സമ്പന്നനായ വ്യക്തി ആരായിരുന്നുവെന്നറിയാമോ?

വിശുദ്ധഗ്രന്ഥത്തിന്റെ താളുകളില്‍ നിരവധിയായ സമ്പന്നരെ നാം കണ്ടുമുട്ടുന്നുണ്ട്. പഴയനിയമത്തിലെ അബ്രഹാം മുതല്‍ പുതിയ നിയമത്തിലെ സമ്പന്നര്‍ വരെ ആ നിര നീണ്ടുപോകുന്നു. എന്നാല്‍ അതിലെല്ലാം ഏറ്റവും സമ്പന്നവ്യക്തി ആരായിരുന്നുവെന്നോ? സോളമന്‍ രാജാവ്.

നാല്പതു വര്‍ഷമാണ് സോളമന്‍ രാജാവ് ഇസ്രായേല്‍ ഭരിച്ചത്. ഒരു വര്‍ഷത്തില്‍ തന്നെ 1.1 ബില്യന്‍ ഡോളര്‍ സ്വര്‍ണ്ണമായി തന്നെ സോളമന് ലഭിച്ചിരുന്നു. പിതാവായ ദാവീദ് രാജാവില്‍ നിന്ന് കിട്ടിയ പൈതൃകസ്വത്ത് ഇതിന് പുറമെയായിരുന്നു. അറേബ്യയിലെ രാജാക്കന്മാരില്‍ നിന്ന് തുടര്‍ച്ചയായി സ്വര്‍ണ്ണവും വെളളിയും സോളമന് ലഭിച്ചിരുന്നു. കൂടാതെ നിരവധി രാജ്യങ്ങളില്‍ നിന്നും രാജാക്കന്മാരില്‍ നിന്നും സുഗന്ധദ്രവ്യങ്ങള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, വിലപിടിപ്പുള്ള കല്ലുകള്‍, രത്‌നങ്ങള്‍ എന്നിവയെല്ലാം ഓരോ വര്‍ഷവും ലഭിച്ചിരുന്നു.

ഭൗതികമായ സമ്പത്തു കൊണ്ട് മാത്രമല്ല ജ്ഞാനത്തിന്റെ കാര്യത്തിലും സോളമന്‍ സമ്പന്നനായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.